ICICI Bank FD: ഐസിഐസിഐ ബാങ്ക് എഫ്ഡിയുടെ പലിശ വീണ്ടും പരിഷ്കരിച്ചു, 15 മാസം കൊണ്ട് വമ്പൻ നേട്ടം
ICICI Bank Fixed Deposit: മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75% വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാർക്കാണെങ്കിൽ FD യുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.2% വരെ
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ തങ്ങളുടെ എഫ്ഡിയുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ജൂലൈ 2 മുതലാണ് എഫ്ഡിയുടെ പലിശയിൽ മാറ്റം വരുത്തിയത്. പുതിയ നിരക്കുകൾ 2024 ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വന്നു. 3 കോടി രൂപ വരെയുള്ള എഫ്ഡികൾക്ക് പുതുക്കിയ പലിശ നിരക്കുകൾ ബാധകമാണ്.
മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75% വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാർക്കാണെങ്കിൽ FD യുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.2% വരെയാണ്.
പലിശ നിരക്ക് ഇങ്ങനെ
7 ദിവസം മുതൽ 14 ദിവസം വരെ പൊതുജനങ്ങൾക്ക് – 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം അതേസമയം 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾ – 3.00%; മുതിർന്ന പൗരന്മാർ – 3.50% ഉം പലിശ ലഭിക്കും 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.25%; മുതിർന്ന പൗരന്മാർക്ക് – 4.75%, 61 ദിവസം മുതൽ 90 ദിവസം വരെ പൊതുജനങ്ങൾക്ക് 4.50% ഉം, മുതിർന്ന പൗരന്മാർക്ക് – 5.00% ഉം പലിശ ലഭിക്കും.
91 ദിവസം മുതൽ 184 ദിവസം വരെ പൊതുജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം. 185 ദിവസം മുതൽ 270 ദിവസം വരെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം. 1 വർഷം മുതൽ 15 മാസത്തിൽ താഴെ 6.70 ശതമാനം പലിശ മുതിർന്ന പൗരന്മാർ ക്ക് 7.20 ശതമാനം
15 മാസം മുതൽ
15 മാസം മുതൽ 18 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 7.20 ശതമാനം, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം, 18 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾ – 7.20 ശതമാനം; മുതിർന്ന പൗരന്മാർ – 7.70 ശതമാനം, 2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം കാലാവധി കൂടുമ്പോൾ 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം ഉം, 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് – 6.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.40 ശതമാനം ഉം ആയിരിക്കും പലിശ.
എത്ര രൂപ ലഭിക്കും
ഒരു ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചു എന്ന് കരുതുക. നിങ്ങൾക്ക് മെച്വുരിറ്റി കാലാവധി പൂർത്തിയാവുമ്പോൾ 1,44,285 രൂപ ലഭിക്കും. ഇതിൽ പലിശയായി മാത്രം 44,285 രൂപയും ലഭിക്കും.