5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Petrol Pump: പെട്രോള്‍ പമ്പാണോ സ്വപ്നം? ലൈസന്‍സ് എങ്ങനെ ലഭിക്കും? കടമ്പകളേറേ

How To Start a Petrol Pump: രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയും പെട്രോള്‍ പമ്പുകളുടെ വിതരണവുമെല്ലാം നടത്തുന്നത്, ഭാരത് പെട്രോളിയം, കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവരാണ്. പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനായി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പുറത്തിറക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കണം.

Petrol Pump: പെട്രോള്‍ പമ്പാണോ സ്വപ്നം? ലൈസന്‍സ് എങ്ങനെ ലഭിക്കും? കടമ്പകളേറേ
പെട്രോള്‍ പമ്പ്‌ (Hindustan Times/Getty Images Creative)
shiji-mk
SHIJI M K | Published: 18 Oct 2024 14:55 PM

പെട്രോള്‍ പമ്പ് എന്നത് നല്ലൊരു നിക്ഷേപം തന്നെയാണ്. എന്നാല്‍ മറ്റേത് ബിസിനസ് പോലെ തന്നെ പെട്രോള്‍ പമ്പ് (Petrol Pump) ആരംഭിക്കുന്നതിനും ഒരുപാട് നടപടി ക്രമങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് പെട്രോള്‍ പമ്പ് ആരംഭിക്കുന്നതില്‍ നിരവധി ഘട്ടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്തെല്ലമാണ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് അംഗീകാരം ലഭിക്കുന്നതെന്നും നോക്കാം.

പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള യോഗ്യതകള്‍

 

  1. പെട്രോള്‍ പമ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഇന്ത്യക്കാരനായിരിക്കണം. എന്‍ആര്‍ഐ ആണെങ്കില്‍ 180 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചിരിക്കണം.
  2. 21നും 55നും ഇടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പ്രായപരിധി ബാധകമല്ല.
  3. നിങ്ങളുടെ വയസ് തെളിയിക്കുന്ന രേഖകളും പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  4. പൊതു കാറ്റഗറിയിലുള്ളവര്‍ക്ക് പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിലുള്ളവര്‍ പത്താം ക്ലാസ് പാസായിരിക്കണം.
  5. നഗര പ്രദേശങ്ങളിലാണ് പമ്പ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത് എങ്കില്‍ അപേക്ഷകന്‍ ബിരുദധാരിയായിരിക്കണം.

Also Read: 7th Pay Commission : സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്രത്തിൻ്റെ ദീപാവലി സമ്മാനം ഇതാ; ഡിഎ ഉയർത്തി

ലൈസന്‍സ് എങ്ങനെ ലഭിക്കും?

രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയും പെട്രോള്‍ പമ്പുകളുടെ വിതരണവുമെല്ലാം നടത്തുന്നത്, ഭാരത് പെട്രോളിയം, കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവരാണ്. പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനായി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പുറത്തിറക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കണം.

ലൈസന്‍സ് ലഭിക്കാനായി 1000 രൂപയാണ് അപേക്ഷാ ഫീസ്. ഗ്രാമങ്ങളില്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ഫീസിന് 100 രൂപയാണ്. എസ് സി, എസ് ടി എന്നീ വിഭാഗക്കാര്‍ക്ക് 50 രൂപയാണ് ഫീസ്. ഡിമാന്റ് ഡ്രാഫ്റ്റായാണ് അപേക്ഷാഫീസ് നല്‍കേണ്ടത്. ഇത് തിരികെ ലഭിക്കില്ല. നഗരത്തിലുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന് സ്ഥിരം ഫീസായി 15 ലക്ഷം രൂപയും ഗ്രാമത്തില്‍ അഞ്ച് ലക്ഷം രൂപയുമാണ് അപേക്ഷകന്‍ നല്‍കേണ്ടത്.

പമ്പ് തുടങ്ങുന്നതിനായി ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ സര്‍വേ നമ്പര്‍, വില്ലേജ്, പ്ലാന്‍ ഉള്‍പ്പെടെ ഉണ്ടാകും. ആരാണ് ഡീലര്‍ എന്ന കാര്യം ലെറ്റര്‍ ഓഫ് ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തുന്നതാണ്. കളക്ടറുടെ നിര്‍ദേശ പ്രകാരം എഡിഎം ആണ് കാര്യങ്ങള്‍ ചെയ്യുന്നത്. എതിര്‍പ്പില്ലാതെ രേഖ തയാറാക്കുന്നതിനായി ആറ് വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. ജില്ലാ പോലീസ് മേധവി, ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍ഡിഒ അല്ലെങ്കില്‍ സബ് കളക്ടര്‍, തദ്ദേശസ്ഥാപനം, അഗ്നിരക്ഷാസേന, പൊതുമരാമത്ത് വകുപ്പ് എന്നിവയില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടുന്നത്. മൂന്നുമാസത്തിനുള്ളിലാണ് എല്ലാ വകുപ്പുകളും റിപ്പോര്‍ട്ട് നല്‍കേണ്ടത്.

Also Read: Credit Card Rules: ഐസിഐസിഐ ക്രെഡിറ്റ് കാർഡുണ്ടോ? പുതിയ ചില മാറ്റങ്ങളുണ്ട്

പിന്നീട് കളക്ടറോ എഡിഎമ്മോ നേരിട്ട് സ്ഥലം പരിശോധിക്കും. തടസങ്ങളൊന്നുമില്ലെങ്കില്‍ എന്‍ഒസി ലഭിക്കും, എന്നാല്‍ നിരസിക്കപ്പെടുകയാണെങ്കില്‍ കാരണം തെളിവെടുപ്പിലൂടെ അറിയിക്കും. എന്‍ഒസി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവാണ് അനുമതി നല്‍കുക.

അനുമതിയും സര്‍ട്ടിഫിക്കറ്റും

പെട്രോള്‍ പമ്പിന്റെ സുഗമമായ നടത്തിപ്പിന് അനുമതികളും സര്‍ട്ടിഫിക്കറ്റുകളും നേടേണ്ടതായിട്ടുണ്ട്. ലൊക്കേഷന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും ഫയര്‍ സേഫ്റ്റി ഓഫീസില്‍ നിന്നുമുള്ള അനുമതി എന്നിവ നേടേണ്ടതാണ്. കൂടാതെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷനും എന്‍ഒസിയും വേണം.

ചെലവ്

പെട്രോള്‍ പമ്പ് തുടങ്ങുന്നതിനായി ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ആവശ്യമാണ്. 60 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് മുതല്‍ മുടക്ക്. ചെറിയ പമ്പ് തുറക്കാന്‍ 25 ലക്ഷം രൂപയും ഗ്രാമത്തിലാണെങ്കില്‍ 12 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്. സ്വന്തമായി ഭൂമിയില്ലെങ്കില്‍ പാട്ടത്തിന് ഭൂമി എടുത്ത് ഉടമ ഒപ്പിട്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Latest News