Credit Score: ക്രെഡിറ്റ് സ്‌കോര്‍ താളം തെറ്റിയാല്‍ എല്ലാം കഴിഞ്ഞു; ശരിയാക്കാന്‍ വഴിയുണ്ട്
How To Correct Cibil Score: ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിലൂടെ വായ്പ നിഷേധിക്കപ്പെടുന്നത് മുതല്‍ പല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ കുറയുന്നത് നമ്മുടെ അറിവോടെ ആയിരിക്കില്ല.
ക്രെഡിറ്റ് സ്‌കോര്‍, പേര് കേള്‍ക്കുമ്പോള്‍ നിസാരമാണെന്ന് തോന്നുമെങ്കിലും നമ്മുടെയെല്ലാം ജീവിതത്തില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ പലവിധത്തിലാണ് നമ്മളെ സഹായിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും. ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിലൂടെ വായ്പ നിഷേധിക്കപ്പെടുന്നത് മുതല്‍ പല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ കുറയുന്നത് നമ്മുടെ അറിവോടെ ആയിരിക്കില്ല.
നിങ്ങള്‍ പരിശോധിക്കുന്ന സമയത്ത് ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് വിവിധ ക്രെഡിറ്റ് ഏജന്‍സികള്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോര്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുക എന്നതാണ്. വര്‍ഷത്തില്‍ ഒരു തവണയാണ് ഏജന്‍സികള്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സൗജന്യമായി നല്‍കുന്നത്. ആ ക്രെഡിറ്റ് സ്‌കോറില്‍ പറയുന്ന സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിങ്ങള്‍ തന്നെ നടത്തിയിട്ടുള്ളതാണോ എന്ന കാര്യം ആദ്യം പരിശോധിച്ചുറപ്പിക്കണം.
Also Read: ATM: ഇനി എടിമ്മുകൾ ഇല്ലാതെയാകുമോ? ബാങ്കുകൾ എടിഎം കൗണ്ടറുകളുടെ എണ്ണം വെട്ടികുറച്ചു, കാരണം ഇതാണ്
നിങ്ങളുടെ മാത്രമല്ല, മറ്റ് പലരുടെയും സാമ്പത്തിക ഇടപാടുകള്‍ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയില്‍ കയറിക്കൂടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നറിയേണ്ടത് വളരെ അനിവാര്യമാണ്. ഇതുമാത്രമല്ല, നിങ്ങള്‍ തന്നെ നടത്തിയിട്ടുള്ള ഇടപാടുകളെല്ലാം ശരിയായ വിധത്തിലാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കുക. നിങ്ങള്‍ ശരിയായി അടച്ചുതീര്‍ത്ത വായ്പകള്‍ ഡീഫാള്‍ട്ട് എന്നാണോ രേഖപ്പെടുത്തിയിട്ടുള്ളത്, ഇഎംഐകള്‍ ശരിയായി അടച്ചിട്ടും ഡീഫാള്‍ട്ട് എന്നാണോ രേഖപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളും നിങ്ങള്‍ പരിശോധിക്കണം.
നിങ്ങള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കില്‍ ഏത് ധനകാര്യ സ്ഥാപനമാണോ അത് ആ സ്ഥാപനത്തില്‍ നിങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കാവുന്നതാണ്. സ്ഥാപനത്തില്‍ നേരിട്ടോ അല്ലെങ്കില്‍ തപാല്‍ വഴിയോ പരാതി സമര്‍പ്പിക്കാവുന്നതാണ്.
Also Read: Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?
നിങ്ങള്‍ സമര്‍പ്പിച്ച പരാതിക്ക് 30 ദിവസത്തിനകം പരിഹാരം കാണുകയോ മറുപടി നല്‍കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ പരാതിയുടെ കോപ്പി ഉള്‍പ്പെടെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിക്ക് പരാതി നല്‍കാം. ആ പരാതിയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബാങ്ക് ഓബുഡ്‌സ്മാന് പരാതി നല്‍കാവുന്നതാണ്. നിങ്ങള്‍ നേരത്തെ സമര്‍പ്പിച്ച രണ്ട് പരാതികളും ഈ പുതിയ പരാതിയോടൊപ്പം വെക്കേണ്ടതാണ്.