ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നുണ്ടോ? ചെയ്യേണ്ടത് ഇക്കാര്യങ്ങൾ മാത്രം | How to book train ticket without lossing money, check the booking details here Malayalam news - Malayalam Tv9

Train Ticket Booking: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നുണ്ടോ? ചെയ്യേണ്ടത് ഇക്കാര്യങ്ങൾ മാത്രം

Published: 

06 Oct 2024 10:00 AM

Train Ticket Booking Fare: ഐആർസിടിസി ടിക്കറ്റ് ബുക്കിങ്ങിനായി എസ്ബിഐ ഒരു പ്ലാറ്റിനം കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് ഡിസ്‌കൗണ്ടുകളും റിവാർഡുകളും ലഭിക്കുന്നു. കൂടാതെ എസി ടയർ 1, എസി ടയർ 2, എസി ടയർ 3 കോച്ചുകൾ ബുക്ക് ചെയ്യുമ്പോൾ പ്രത്യേക റിവാർഡുകളും ഈ കാർഡ് വാഗ്‌ദാനം ചെയ്യുന്നു.

Train Ticket Booking: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നുണ്ടോ? ചെയ്യേണ്ടത് ഇക്കാര്യങ്ങൾ മാത്രം

ട്രെയിൻ ടിക്കറ്റ് ബുക്കിങ് (Image Credits: Gettyimages)

Follow Us On

ദീർഘദൂര യാത്രകൾക്ക് ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗം റെയിവേയാണ്. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും റെയിൽ ഗതാഗതത്തെ തന്നെയാണ്. എന്നാൽ പലപ്പോഴും ടിക്കറ്റ് കിട്ടാതെ വരികയും, ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടമാകുന്നതും പലരും നേരിടുന്ന വെല്ലുവിളിയാണ്. ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ദൂരം, സഞ്ചരിക്കുന്ന ക്ലാസ്, ബുക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോം എന്നിവയ്‌ക്കനുസരിച്ച് ടിക്കറ്റ് നിരക്ക് മാറാറുണ്ട്. ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ നൽകുന്ന ഇളവുകളും ക്വോട്ടകളും കൂപ്പണുകളും പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് പണം ലാഭിക്കാൻ സാധിക്കും. ‌അങ്ങനെ ടിക്കറ്റ് നിരക്കുകൾ കുറയ്‌ക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

ഐആർസിടിസി പേയ്‌മെൻ്റ് കാർഡ്

ഐആർസിടിസി ടിക്കറ്റ് ബുക്കിങ്ങിനായി എസ്ബിഐ ഒരു പ്ലാറ്റിനം കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് ഡിസ്‌കൗണ്ടുകളും റിവാർഡുകളും ലഭിക്കുന്നു. കൂടാതെ എസി ടയർ 1, എസി ടയർ 2, എസി ടയർ 3 കോച്ചുകൾ ബുക്ക് ചെയ്യുമ്പോൾ പ്രത്യേക റിവാർഡുകളും ഈ കാർഡ് വാഗ്‌ദാനം ചെയ്യുന്നു. അതിനാൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം പരമാവധി ഐആർസിടിസി എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുക.

സീനിയർ സിറ്റിസൺ ക്വാട്ട

മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിന് ഇളവുള്ള കാര്യം ശ്രദ്ധിക്കുക. ഇന്ത്യൻ റെയിൽവേയുടെ നിയമമനുസരിച്ച് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ പുരുഷന്മാർക്കും, 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും സീനിയർ സിറ്റിസൺ ക്വാട്ട പ്രകാരം ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. പുരുഷന്മാർക്ക് 40 ശതമാനം ഇളവും, സ്ത്രീകൾക്ക് 50 ശതമാനം ഇളവുമാണ് ലഭിക്കുന്നത്.

ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രയുടെ വിശദാംശങ്ങൾക്കൊപ്പം ‘സീനിയർ സിറ്റിസൺ കൺസഷൻ’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വയസ് തെളിയിക്കുന്ന രേഖ (ഒറിജിനൽ ഐഡി പ്രൂഫ്) കയ്യിൽ വെയ്‌ക്കുക. ഈ പ്രായത്തിലുള്ളവർക്ക് ലോവർ ബർത്തുകളും എളുപ്പത്തിൽ ലഭിക്കും.

ALSO READ: ഇനി അവധികാലമാണ്… തത്കാൽ ടിക്കറ്റ് അ‌തിവേഗം സ്വന്തമാക്കാം; അ‌റിയേണ്ട കാര്യങ്ങൾ

ക്യാഷ്ബാക്ക് ഓഫറുകൾ

പല വെബ്‌സൈറ്റുകളിലും ട്രെയിൻ ടിക്കറ്റ് ബുക്കിങിൽ ക്യാഷ്ബാക്കും കിഴിവുകളും നൽകാറുണ്ട്. അവസാന നിമിഷം ടിക്കറ്റ് ബുക്കിങിന് ധാരാളം പണം ചെലവഴിക്കുന്നതിന് പകരം, മറ്റ് വെബ്‌സൈറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തി ക്യാഷ്ബാക്ക് ഓഫറുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് പണം ലാഭിക്കാവുന്നതാണ്.

ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുക

യാത്ര നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ടിക്കറ്റിന് അമിത ചാർജ് നൽകേണ്ട അവസ്ഥ വരാതിരിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് മുൻകൂട്ടി ബുക്ക് ചെയ്യുക എന്നതാണ്. യാത്രയുടെ അവസാനനിമിഷം ബുക്ക് ചെയ്യുമ്പോൾ കൺഫേം ടിക്കറ്റ് ലഭിക്കുന്നതിൽ അനിശ്ചിതത്വം വർധിക്കുകയും, അധിക ഫീസ് നൽകി ടിക്കറ്റ് എടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം.

മീഡിയം സ്‌പീഡ് ട്രെയിൻ

കുറച്ച് സ്റ്റേഷനുകളിൽ മാത്രം നിർത്തി കുറച്ച് സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ട്രെയിനുകളേക്കാൾ, ടിക്കറ്റ് നിരക്ക് കുറവ് മീഡിയം സ്‌പീഡ് ട്രെയിനുകൾക്ക് ആണ്. അതിനാൽ പെട്ടന്ന് എത്തേണ്ട അത്യാവശ്യമില്ലെങ്കിൽ മീഡിയം സ്‌പീഡുള്ള ട്രെയിൻ തെരഞ്ഞെടുക്കുന്നതിലൂടെ ടിക്കറ്റ് നിരക്ക് നിങ്ങൾക്ക് കുറയ്ക്കാവുന്നതാണ്.

 

 

പ്രമേഹ രോഗികൾ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കുക
മുളപ്പിച്ച ചെറുപയര്‍ കഴിക്കൂ; ആരോ​ഗ്യ​ഗുണങ്ങൾ ഏറെ
മുള വന്ന സവാള ഒഴിവാക്കേണ്ട... ഇവ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
Exit mobile version