5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

iPhone 16: ‘ഓ നമ്മള്‍ ഇത്രേം പണിയെടുക്കണോ’; ഐഫോണ്‍ 16 വാങ്ങിക്കാന്‍ എത്ര നാള്‍ ജോലി ചെയ്യണം?

How Many Days Indians Need to Work to Buy an iPhone: പലര്‍ക്കും താങ്ങാനാകുന്നതിലും വിലയിലാണ് ഐഫോണ്‍ 16 വിപണിയിലെത്തിയിരിക്കുന്നത് എന്നതാണ് ആകെയുള്ള നെഗറ്റീവ്. ഇതൊരു പ്രശ്‌നമായി മാറിയപ്പോള്‍ എത്രയാളുകള്‍ക്ക് ഐഫോണിന്റെ വില താങ്ങാനാകും എന്നതില്‍ ഒരു പഠനം നടന്നു.

iPhone 16: ‘ഓ നമ്മള്‍ ഇത്രേം പണിയെടുക്കണോ’; ഐഫോണ്‍ 16 വാങ്ങിക്കാന്‍ എത്ര നാള്‍ ജോലി ചെയ്യണം?
ഐഫോണ്‍ 16 ( picture alliance/Getty Images Editorial)
shiji-mk
SHIJI M K | Updated On: 20 Sep 2024 11:28 AM

ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ (iPhone 16) കച്ചവടം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ പലര്‍ക്കും താങ്ങാനാകുന്നതിലും വിലയിലാണ് ഐഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത് എന്നതാണ് ആകെയുള്ള നെഗറ്റീവ്. ഇതൊരു പ്രശ്‌നമായി മാറിയപ്പോള്‍ എത്രയാളുകള്‍ക്ക് ഐഫോണിന്റെ വില താങ്ങാനാകും എന്നതില്‍ ഒരു പഠനം നടന്നു. ആ പഠനത്തില്‍ പറയുന്നതിനുസരിച്ച് വിവിധ രാജ്യങ്ങളിലെ ആളുകള്‍ക്ക് മൂന്നുമാസത്തോളം തുടര്‍ച്ചയായി ജോലി ചെയ്‌തെങ്കില്‍ മാത്രമേ ഐഫോണ്‍ 16 വാങ്ങിക്കാന്‍ സാധിക്കൂവെന്നാണ്. ഐഫോണ്‍ തന്നെയാണ് ഇങ്ങനെയൊരു പഠനം നടത്തിയത്.

ഐഫോണ്‍ ഇന്‍ഡക്‌സില്‍ പറയുന്നത് അനുസരിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഉള്ള ഒരാള്‍ക്ക് നാല് ദിവസം ജോലി ചെയ്താല്‍ ഐഫോണ്‍ 16 വാങ്ങിക്കാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് അഞ്ചര ദിവസമെങ്കിലും ജോലി ചെയ്താല്‍ മാത്രമേ ഐഫോണ്‍ 16 നേടാനാകൂ. ഓസ്‌ട്രേലിയക്കാര്‍ക്കും സിംഗപ്പൂരുകാര്‍ക്കും 5.7 ദിവസമുണ്ടെങ്കിലാണ് ഐഫോണ്‍ 16 എന്ന മോഹനം പൂവണിയിക്കാന്‍ സാധിക്കൂ.

Also Read: iPhone 16 Series : പേര് മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ഐഫോൺ പ്രേമികൾ; 16 സീരീസിന് തണുപ്പൻ പ്രതികരണം

എന്നാല്‍ നമ്മുടെ ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ 47.6 ദിവസമെങ്കില്‍ പണിയെടുത്തെങ്കില്‍ മാത്രമേ ഐഫോണ്‍ 16നിലേക്ക് ചെന്നെത്താന്‍ സാധിക്കൂ. ഐഫോണ്‍ 16 പ്രോയ്ക്ക് ഓരോ നാട്ടിലുമുള്ള വിലയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയത്. ഇന്ത്യയില്‍ ഐഫോണ്‍ 16ന് 79,900 രൂപയിലാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 16 പ്ലസിന് 89,900 രൂപയിലും ഐഫോണ്‍ 16 പ്രോയ്ക്ക് 119,900 രൂപയിലുമാണ് വില തുടങ്ങുന്നത്. ഐഫോണ്‍ പ്രോ മാക്‌സിന് 1,44,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.

ഐഫോണ്‍ 16

പുതിയ കളര്‍ ഇന്‍ഫ്യൂസ്ഡ് ബാക്ക്ഗ്ലാസ് ഏറോസ്‌പേസ് – ഗ്രേഡ് അലൂമിനിയം കൊണ്ടാണ് ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഐഫോണ്‍ 16ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. എന്നാല്‍ 16 പ്ലസിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും ആക്ഷന്‍ ബട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഫീച്ചറുകള്‍ക്കായി ഈ ആക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കാം. ഫോര്‍ഡ്പാസ് ആപ്പ് ഉപയോഗിച്ചുകൊണ്ട് കാര്‍ ലോക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ആക്ഷന്‍ ബട്ടണ്‍ സഹായിക്കുന്നതാണ്.

പുതിയ ക്യാമറ കണ്ട്രോളുകളാണ് ഐഫോണ്‍ 16ല്‍ ഉള്ളത്. ഒറ്റ ക്ലിക്കില്‍ ക്യാമറ തുറക്കാനും അടുത്ത ക്ലിക്കില്‍ ഫോട്ടോകള്‍ എടുക്കാനും ഹോള്‍ഡ് ചെയ്ത് വിഡിയോ റെക്കോര്‍ഡ് ചെയ്യാനും പുതിയ ക്യാമറ ബട്ടണ് സാധിക്കും. പ്രിവ്യൂ, സൂം തുടങ്ങി ബേസിക്ക് ക്യാമറ ഫീച്ചറുകളും ഈ ബട്ടണിലുണ്ട്.

48 മെഗാപിക്‌സലാണ് പ്രധാന ക്യാമറ. 12 മെഗാപിക്‌സലിന്റെ അള്‍ട്രാവൈഡ് ക്യാമറയും ഉണ്ട്. 2x ടെലിഫോട്ടോ സൂം സെന്‍സറും ക്യാമറയിലുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങളെടുക്കാനുള്ള സൗകര്യവും ഫോണിലുണ്ട്. ഡോള്‍ബി വിഷന്‍ എച്ച്ഡിആറില്‍ 4കെ 60 വിഡിയോ ഷൂട്ട് ചെയ്യാനും ഇതില്‍ സാധിക്കുന്നതാണ്.

ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളില്‍ എ18 ചിപ്‌സെറ്റ് ആണ് ഉള്ളത്. ഐഫോണ്‍ 15ലുണ്ടായിരുന്ന എ16 ബയോണിക്ക് ചിപ്‌സെറ്റിനെക്കാള്‍ 30 ശതമാനം വേഗത്തിലുള്ള പ്രകടനം പുതിയ ചിപ്‌സെറ്റ് നല്‍കുന്നുവെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഐഫോണ്‍ ഇന്‍ഡക്‌സ്‌ 2024

പുതിയ എഐ ഫീച്ചറുകളും ഐഫോണ്‍ 16 സീരീസുകളിലുണ്ട്. ഫോട്ടോകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും വിഡിയോകളിലെ പ്രത്യേക ഭാഗം സെര്‍ച്ചിലൂടെ കണ്ടെത്താനും പുതിയ മോഡലുകളില്‍ സാധിക്കും. വിഷ്വല്‍ ഇന്റലിജന്‍സ് ഫീച്ചറില്‍ ക്യാമറ വിവിധ വസ്തുക്കളുടെ നേര്‍ക്ക് പോയിന്റ് ചെയ്ത് അത് എന്താണെന്ന് കണ്ടെത്തുന്നതടക്കം വിവിധ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും.

Also Read: iPhone 16 : ഐഫോൺ 16 ഇറങ്ങിയതോടെ ഐഫോൺ 15 വാങ്ങിയവർക്ക് റീഫണ്ട്; വിശദാംശങ്ങളറിയാം

പ്രോ മോഡലുകളുടെ ഡിസ്‌പ്ലേ പരിശോധിക്കുമ്പോള്‍, 16 പ്രോ മോഡലിന് 6.3 ഇഞ്ച് ഡിസ്‌പ്ലേയും പ്രോ മാക്‌സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. എ18 പ്രോ ചിപ്‌സെറ്റാണ് ഇരു മോഡലുകളിലും ഉള്ളത്. പ്രോരെസ് വിഡിയോ റെക്കോര്‍ഡിംഗ്, യുഎസ്ബി ത്രീയുടെ വേഗത തുടങ്ങി വിവിധ സൗകര്യങ്ങളില്‍ ഈ ചിപ്‌സെറ്റ് നിര്‍ണായകമാവും. പ്രോ മോഡലില്‍ 48 എംപി ഫ്യൂഷന്‍ ക്യാമറയാണുള്ളത്. 4കെ120 വിഡിയോകള്‍ എടുക്കാനും ക്യാമറയില്‍ സാധിക്കും. 48എംപി അള്‍ട്രാവൈഡ് ക്യാമറയും 5x ടെലിഫോട്ടോ ലെന്‍സ് അടക്കം 12 എംപി സെന്‍സറും ഇരു മോഡലുകളിലും നല്‍കിയിട്ടുണ്ട്.

വിഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സ്പാഷ്യല്‍ ഓഡിയോ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ സ്റ്റുഡിയോയ്ക്ക് സമാനമായ ശബ്ദമിശ്രണം വിഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതുപോലുള്ള പ്രതികരണമല്ല ഐഫോണ്‍ 16ന് ആളുകളില്‍ നിന്ന് ലഭിച്ചത്. ഐഫോണിന്റെ മുന്‍ മോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും 16ന് ഇല്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

Latest News