EPFO: ജോലി പോയാലും ഇപിഎഫിലേക്ക് പണമടയ്ക്കാന്‍ സാധിക്കുമോ? ഉത്തരം ഇവിടുണ്ട്
PF Continuation After Resignation: ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പരമാവധി 12 ശതമാനം വരെ ഇപിഎഫിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ജീവനക്കാരനോടൊപ്പം 12 ശതമാനം തുക തൊഴിലുടമയും നിക്ഷേപിക്കുന്നുണ്ട്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി കേന്ദ്രസര്‍ക്കര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇപിഎഫ് (EPFO) നിയന്ത്രിക്കുന്നത്. ജീവനക്കാരനും തൊഴിലുടമയും തുല്യ അനുപാതത്തില്‍ ഇപിഎഫിലേക്ക് പണം നിക്ഷേപിക്കുന്നതാണ് രീതി. ഈ നിക്ഷേപത്തിന് ജീവനക്കാന് പലിശയും ലഭിക്കുന്നതാണ്. 18 വയസ് മുതല്‍ 58 വയസ് വരെയുള്ള ആര്‍ക്കും ഇപിഎഫില്‍ അംഗമാകാവുന്നതാണ്. ഇതുമാത്രമല്ല ഇരുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലുള്ളവര്‍ക്ക് മാത്രമാണ് ഇപിഎഫിന് അര്‍ഹതയുള്ളത്. പ്രതിമാസം 15,000 രൂപയ്ക്ക് മുകളില്‍ മാസവരുമാനം ഉള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നത്.
ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പരമാവധി 12 ശതമാനം വരെ ഇപിഎഫിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ജീവനക്കാരനോടൊപ്പം 12 ശതമാനം തുക തൊഴിലുടമയും നിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ തൊഴിലുടമയുടെ 12 ശതമാനത്തില്‍ നിന്ന് 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെന്‍ഷന്‍ സ്‌കീമിലേക്കുമാണ് പോകുന്നത്.
Also Read: EPFO New Rule : പിഎഫിൽ നിന്ന് പൈസ എടുത്താൽ ടാക്സ് കൊടുക്കണോ?
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെയുള്ള ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ഇളവില്ല. എന്നാല്‍ ജോലി അധിക കാലം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാതെ വരുമ്പോള്‍ ഇപിഎഫ് നിക്ഷേപം തുടരാന്‍ സാധിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്.
ജോലി ഉപേക്ഷിച്ചതിന് ശേഷം ഇപിഎഫ് എന്താകും?
ജോലി ഉപേക്ഷിച്ചതിന് ശേഷമോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് രാജിവെച്ചതിന് ശേഷമോ ഇപിഎഫ് നിക്ഷേപം നടത്താന്‍ സാധിക്കുമോ എന്നത് പലര്‍ക്കുമുണ്ടാകുന്ന സംശയമാണ്. എന്നാല്‍ ഒരിക്കലും സാധിക്കില്ല എന്നതാണ് ഉത്തരം. ജോലി ഇല്ലാതിരിക്കുമ്പോള്‍ തൊഴിലുടമയുടെ നിക്ഷേപം ഇപിഎഫിലേക്ക് എത്തില്ല. അതുകൊണ്ട് തന്നെ ജോലി നഷ്ടപ്പെട്ടതിന് ശേഷം അക്കൗണ്ടുടമയായ വ്യക്തിക്കും പണം നിക്ഷേപിക്കാന്‍ സാധിക്കില്ല.
അക്കൗണ്ടിന് എന്ത് സംഭവിക്കും?
ജോലി നഷ്ടപ്പെട്ടതിന് ശേഷം പണം നിക്ഷേപിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നീട് എന്താണ് അക്കൗണ്ടിന് സംഭവിക്കുക എന്നതും പലരിലും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. നിങ്ങളുടെ ജോലി നഷ്ടപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താന്‍ സാധിക്കാതെ വരികയാണെങ്കില്‍ അക്കൗണ്ടുടമയ്ക്ക് ബാലന്‍സ് തുക മുഴുവനായും പിന്‍വലിക്കാവുന്നതാണ്. ഇപിഎഫിലേക്കുള്ള നിക്ഷേപം അവസാനിച്ച് മൂന്ന് മാസം വരെ അക്കൗണ്ട് പ്രവര്‍ത്തിക്കും. പിന്നീട് അതിന് ശേഷം വിരമിക്കല്‍ പ്രായം പരിഗണിക്കാതെ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുന്നതാണ്.
അക്കൗണ്ടില്‍ നിന്നും പണം എങ്ങനെ പിന്‍വലിക്കാം?
ഫോം 19 പ്രകാരമാണ് പണം പിന്‍വലിക്കേണ്ടത്. ഈ ഫോം 19 തൊഴിലുടമയ്ക്ക് സമര്‍പ്പിക്കണം. ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ അടുത്തുള്ള ഇപിഎഫ്ഒ ഓഫീസില്‍ നിന്നോ ഈ ഫോം ലഭിക്കുന്നതാണ്. തൊഴിലുടമയ്ക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് ഫോമില്‍ ഒപ്പിടുകയും കാന്‍സല്‍ ചെയ്ത ചെക്കോ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് പകര്‍പ്പോ അതിനോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്. 20 ദിവസത്തിനോ 30 ദിവസത്തിനുള്ളിലോ ആണ് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുക.