EPFO PF Withdrawals : പിഎഫിൽ നിന്നും പണം വിൻവലിക്കാൻ ഇനി കാലതാമസം ഉണ്ടാകില്ല; പുതിയ നടപടി സ്വീകരിക്കാൻ ഒരുങ്ങി ഇപിഎഫ്ഒ
PF Self Withdrawals : സാധാരണ പല ഘട്ടങ്ങളിൽ നിന്നും അനുമതി ലഭിച്ചതിന് ശേഷം പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക ഇപിഎഫ്ഒ ഉപയോക്താവിൻ്റെ അക്കൗണ്ടിലേക്കെത്തുക. ആ നടപടി ക്രമങ്ങൾക്കാണ് ഇപിഎഫ്ഒ മാറ്റം വരുത്താൻ പോകുന്നത്.
അധികം കാലതാമസം ഉണ്ടാകാതെ പിഎഫിൽ നിന്നും പിൻവലിക്കാനുള്ള തുക ഇപിഎഫ്ഒ ഉപയോക്താവിൻ്റെ അക്കൗണ്ടിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ഒരുങ്ങി എപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). സ്വയം അനുമതി നൽകികൊണ്ട് ഇപിഎഫ്ഒ ഉപയോക്താക്കൾക്ക് തങ്ങളുടെ പിഎഫിൽ നിന്നും പണം പിൻവലിക്കാനുള്ള സംവിധാനം ഇപിഎഫ്ഒ ഉടൻ ഏർപ്പെടുത്തുമെന്നാണ് ബിസിനസ് മാധ്യമമായ ദ ഫിനാഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പല ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയ്ക്കും അനുമതിക്കും ശേഷമാണ് പിൻവലിക്കുന്ന തുക ഉപയോക്താവിൻ്റെ അക്കൗണ്ടിലേക്ക് എത്തുക.
പുതുതായി സജ്ജമാക്കാൻ പോകുന്ന സംവിധാനത്തിലൂടെ ഇപിഎഫ്ഒ ഉപയോക്താവിന് ഈ അനുമതിക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാൻ സാധിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ (2025-26) ഈ സംവിധാനം ഇപിഎഫ്ഒയുടെ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചേക്കുമെന്നാണ് ബിസിനെസ് മാധ്യമം തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പിൻവലിക്കാനുള്ള സംവിധാനത്തിൽ മാത്രമാണ് ഇപിഎഫ്ഒ മാറ്റം വരുത്തുക. എന്നാൽ നിലവിലുള്ള പിൻവലിക്കാനുള്ള പിഎഫ് പരിധി, കാരണങ്ങൾ അവയിൽ മാറ്റം വരുത്തില്ലയെന്നും ഫിനാഷ്യൽ എക്സപ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ഇ-വാലറ്റുകൾ ഇപിഎഫ്ഒയുടെ പ്ലാറ്റ്ഫോമിൽ ലിങ്ക് ചെയ്യിപ്പിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ആർബിഐയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷമേ ഈ സംവിധാനങ്ങൾ പ്രാവർത്തികമാകുള്ളുയെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്.
അടുത്തിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം പിഫ് എടിഎമ്മിലൂടെ പിൻവലിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നത്. ജനുവരി മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് ഏത് വിധത്തിൽ ഇപിഎഫ്ഒയും തൊഴിൽ മന്ത്രാലയവും പ്രാബല്യത്തിൽ വരുത്തുമെന്ന കാര്യത്തിൽ വ്യക്തത നൽകിട്ടില്ല.