Kerala Gold Price: കുതിക്കാനോ ഈ കുറവ്; സ്വർണവില താഴോട്ട്

Kerala Gold Price: അമേരിക്കയുടെ ബാങ്കുകളുടെ തലവനായ ഫെഡറൽ ബാങ്ക് ഇന്ന് പണനയം പ്രഖ്യാപിക്കും. ഫെഡറൽ ബാങ്ക് പലിശ കുറച്ചാൽ സ്വർണത്തിന് വില കൂടും. ഇത് ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

Kerala Gold Price: കുതിക്കാനോ ഈ കുറവ്; സ്വർണവില താഴോട്ട്

Credits Getty Images

Updated On: 

18 Sep 2024 15:15 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില താഴോട്ട്. കുതിപ്പിന് മുമ്പുള്ള ഇറക്കമാണെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. പവന് 120 രൂപയും ​ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയാണ്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. 240 രൂപയാണ് രണ്ട് ദിവസത്തിനിടെ ഒരു പവന് കുറഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം സ്വർണവില 55,000 കടന്നിരുന്നു. എന്നാൽ പിന്നാലെ വില കുറയുകയും ചെയ്തിരുന്നു. 53,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് സ്വർണത്തിന് വർധിച്ചത്. 55,000 കടന്ന ഈ സ്വർണവിലയാണ് ദിവസങ്ങളായി കൂപ്പുകുത്തുന്നത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന് ഏർപ്പെടുത്തിയിരുന്ന കസ്റ്റംസ് തീരുവ കുറച്ചിരുന്നു. ഇതാണ് വില കുറയുന്നതിന് പിന്നിലെ കാരണം.

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ നിരക്ക് 5680 രൂപ. വെള്ളിക്കും ​ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയിലെത്തി. അമേരിക്കയുടെ ബാങ്കുകളുടെ തലവനായ ഫെഡറൽ ബാങ്ക് ഇന്ന് പണനയം പ്രഖ്യാപിക്കും. ഫെഡറൽ ബാങ്ക് പലിശ കുറച്ചാൽ സ്വർണത്തിന് വില കൂടും. ഇത് ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല