ഇനി താഴേക്കില്ല; തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, ഇന്നത്തെ വില ഇങ്ങനെ | Gold Rate Today In Kerala on october 31st, check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Gold Rate: ഇനി താഴേക്കില്ല; തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, ഇന്നത്തെ വില ഇങ്ങനെ

Today Gold Rate in Kerala: ഒക്ടോബര്‍ 16നാണ് 57,000 രൂപയിലേക്ക് സ്വര്‍ണമെത്തിയത്. പിന്നീട് ഒക്ടോബര്‍ 19 ആയപ്പോള്‍ 58,000 ഉം സ്വര്‍ണം കടന്നു.

Gold Rate: ഇനി താഴേക്കില്ല; തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, ഇന്നത്തെ വില ഇങ്ങനെ

സ്വര്‍ണ കമ്മല്‍ (Image Credits: Getty Images)

Updated On: 

31 Oct 2024 10:29 AM

അനുദിനം പുതിയ റൊക്കോര്‍ഡുകള്‍ കീഴടക്കി കൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. ഓരോ ദിവസവും വില വര്‍ധനവ് ഉണ്ടാകുന്നു എന്നല്ലാതെ വിലയില്‍ കാര്യമായ കുറവൊന്നും രേഖപ്പെടുത്തുന്നില്ല. വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിക്കാമെന്ന് കരുതിയവര്‍ക്കെല്ലാം തിരിച്ചടി നല്‍കി കൊണ്ടാണ് സ്വര്‍ണത്തിന്റെ കുതിപ്പ്.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വില ഉയര്‍ന്നു. 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 7,455 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പന നടക്കുന്നത്.

Also Read: Gold Rate: വരില്ല നീ; സ്വര്‍ണവില 60,000 ത്തിലേക്ക്, താഴെ വരുമെന്ന പ്രതീക്ഷ ഇനി വേണോ?

സ്വര്‍ണ വില ആദ്യമായി 59,000 തൊട്ടത് കഴിഞ്ഞ ദിവസമാണ്. 520 രൂപയാണ് ഒക്ടോബര്‍ 30ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ 59,520 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7,440 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പന നടന്നത്.

ഒക്ടോബര്‍ 16നാണ് 57,000 രൂപയിലേക്ക് സ്വര്‍ണമെത്തിയത്. പിന്നീട് ഒക്ടോബര്‍ 19 ആയപ്പോള്‍ 58,000 ഉം സ്വര്‍ണം കടന്നു.

ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ

ഒക്ടോബര്‍ 1- 56,400 രൂപ
ഒക്ടോബര്‍ 2- 56,800 രൂപ
ഒക്ടോബര്‍ 3- 56,880 രൂപ
ഒക്ടോബര്‍ 4- 56,960 രൂപ
ഒക്ടോബര്‍ 5- 56,960 രൂപ
ഒക്ടോബര്‍ 6- 56,960 രൂപ
ഒക്ടോബര്‍ 7- 56,800 രൂപ
ഒക്ടോബര്‍ 8- 56,800 രൂപ
ഒക്ടോബര്‍ 9- 56,240 രൂപ
ഒക്ടോബര്‍ 10- 56,200 രൂപ
ഒക്ടോബര്‍ 11- 56,760 രൂപ
ഒക്ടോബര്‍ 12- 56,960 രൂപ
ഒക്ടോബര്‍ 13- 56,960 രൂപ
ഒക്ടോബര്‍ 14- 56,960 രൂപ
ഒക്ടോബര്‍ 15- 56,760 രൂപ
ഒക്ടോബര്‍ 16- 57,120 രൂപ
ഒക്ടോബര്‍ 17- 57,280 രൂപ
ഒക്ടോബര്‍ 18- 57,920 രൂപ
ഒക്ടോബര്‍ 19- 58,240 രൂപ
ഒക്ടോബര്‍ 20- 58,240 രൂപ
ഒക്ടോബര്‍ 21- 58,400 രൂപ
ഒക്ടോബര്‍ 22- 58,400 രൂപ
ഒക്ടോബര്‍ 23- 58,720 രൂപ
ഒക്ടോബര്‍ 24- 58,280 രൂപ
ഒക്ടോബര്‍ 25- 58,360 രൂപ
ഒക്ടോബര്‍ 26- 58,880 രൂപ
ഒക്ടോബര്‍ 27- 58,880 രൂപ
ഒക്ടോബര്‍ 28- 58,520 രൂപ
ഒക്ടോബര്‍ 29- 59,000 രൂപ
ഒക്ടോബര്‍ 30- 59,520 രൂപ
ഒക്ടോബര്‍ 31- 59,640 രൂപ

 

പനിയുണ്ടെങ്കിൽ ഇവ കഴിക്കല്ലേ! പണി കിട്ടും
വിദ്യാ ബാലന്‍ ശരീരഭാരം കുറച്ചത് ഇത്ര സിംപിളായിട്ടാണോ?
മുഖത്തെ പ്രായകൂടുതല്‍ കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ