Gold Rate: വരില്ല നീ; സ്വര്‍ണവില 60,000 ത്തിലേക്ക്, താഴെ വരുമെന്ന പ്രതീക്ഷ ഇനി വേണോ?
Today Gold Rate in Kerala: ഒക്ടോബര്‍ 4,5,6,12,13,14 എന്നീ ദിവസങ്ങളില്‍ 56,960 രൂപയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഒക്ടോബര്‍ 16 എത്തിയപ്പോഴേക്കും വില 57,000 കടന്നു. ഒക്ടോബര്‍ 19ന് 58,000 എന്ന പുതിയ റെക്കോര്‍ഡും സ്വര്‍ണം കീഴടക്കി.
വന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിരാശ നല്‍കി കൊണ്ടാണ് വില മുന്നേറുന്നത്. ഇതോടെ ചരിത്ര റെക്കോര്‍ഡിലേക്കാണ് സ്വര്‍ണം അടുത്തത്. ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് സ്വര്‍ണം മുന്നേറുന്നത്. സാധാരണക്കാരന്റെ സ്വര്‍ണ മോഹങ്ങള്‍ക്ക് ഇതോടെ അവസാനമായെന്നും പറയാം.
60,000 രൂപയിലേക്കാണ് സ്വര്‍ണം എത്തുന്നത്. വൈകാതെ 60,000 ത്തിന് മുകളിലേക്ക് സ്വര്‍ണമെത്തുമെന്നുള്ള വിവരങ്ങളാണ് വിപണിയില്‍ നിന്നെത്തുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,520 രൂപയായി. പുതിയ റെക്കോര്‍ഡാണ് സ്വര്‍ണം സൃഷ്ടിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും ഉയര്‍ന്നു. 7,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
Also Read: Diwali 2024: ആഭരണമല്ല കോയിനാണ് ബെസ്റ്റ്; ദീപാവലി നാളില്‍ ഈ രീതിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്
ഒക്ടോബര്‍ 4,5,6,12,13,14 എന്നീ ദിവസങ്ങളില്‍ 56,960 രൂപയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഒക്ടോബര്‍ 16 എത്തിയപ്പോഴേക്കും വില 57,000 കടന്നു. ഒക്ടോബര്‍ 19ന് 58,000 എന്ന പുതിയ റെക്കോര്‍ഡും സ്വര്‍ണം കീഴടക്കി. ഒക്ടോബര്‍ 29ന് 59,000 ത്തിലേക്കും സ്വര്‍ണം ഉയര്‍ന്നതോടെ സ്വര്‍ണമോഹങ്ങള്‍ പലരും മറന്നു.
ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ
ഒക്ടോബര്‍ 1- 56,400 രൂപ
ഒക്ടോബര്‍ 2- 56,800 രൂപ
ഒക്ടോബര്‍ 3- 56,880 രൂപ
ഒക്ടോബര്‍ 4- 56,960 രൂപ
ഒക്ടോബര്‍ 5- 56,960 രൂപ
ഒക്ടോബര്‍ 6- 56,960 രൂപ
ഒക്ടോബര്‍ 7- 56,800 രൂപ
ഒക്ടോബര്‍ 8- 56,800 രൂപ
ഒക്ടോബര്‍ 9- 56,240 രൂപ
ഒക്ടോബര്‍ 10- 56,200 രൂപ
ഒക്ടോബര്‍ 11- 56,760 രൂപ
ഒക്ടോബര്‍ 12- 56,960 രൂപ
ഒക്ടോബര്‍ 13- 56,960 രൂപ
ഒക്ടോബര്‍ 14- 56,960 രൂപ
ഒക്ടോബര്‍ 15- 56,760 രൂപ
ഒക്ടോബര്‍ 16- 57,120 രൂപ
ഒക്ടോബര്‍ 17- 57,280 രൂപ
ഒക്ടോബര്‍ 18- 57,920 രൂപ
ഒക്ടോബര്‍ 19- 58,240 രൂപ
ഒക്ടോബര്‍ 20- 58,240 രൂപ
ഒക്ടോബര്‍ 21- 58,400 രൂപ
ഒക്ടോബര്‍ 22- 58,400 രൂപ
ഒക്ടോബര്‍ 23- 58,720 രൂപ
ഒക്ടോബര്‍ 24- 58,280 രൂപ
ഒക്ടോബര്‍ 25- 58,360 രൂപ
ഒക്ടോബര്‍ 26- 58,880 രൂപ
ഒക്ടോബര്‍ 27- 58,880 രൂപ
ഒക്ടോബര്‍ 28- 58,520 രൂപ
ഒക്ടോബര്‍ 29- 59,000 രൂപ
ഒക്ടോബര്‍ 30- 59,520 രൂപ