5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആ നിന്നല്ലോ റോക്കറ്റ്; ആശ്വസിക്കാന്‍ വകയില്ല, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

Gold Rate in Kerala: ഒക്ടോബര്‍ മാസം ആരംഭിച്ചപ്പോള്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ പത്ത് ആയപ്പോഴേക്കും വില കുറഞ്ഞ് 56,200 രൂപയിലേക്കെത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില കൂടിയായിരുന്നു ഒക്‌ടോബര്‍ പത്തിലേത്.

Kerala Gold Rate: ആ നിന്നല്ലോ റോക്കറ്റ്; ആശ്വസിക്കാന്‍ വകയില്ല, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
സ്വര്‍ണവില (Image Credits: Getty Images)
shiji-mk
Shiji M K | Published: 22 Oct 2024 10:04 AM

വമ്പന്‍ കുതിപ്പുകള്‍ക്കൊടുവില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണം. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറിയിരുന്ന സ്വര്‍ണവിലയാണ് അല്‍പമൊന്ന് റെസ്റ്റെടുക്കാമെന്ന് കരുതിയത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,400 രൂപയാണ്. ഒരു ഗ്രാമിന് 7,300 രൂപയുമാണ് വില വരുന്നത്.

Also Read: Kerala Gold Rate: എന്നാ പോയിട്ടുവാ…സ്വര്‍ണമോഹം ഇനിയും വേണോ? ഇന്നത്തെ വില ഇങ്ങനെ

കഴിഞ്ഞ ദിവസം 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാമിന് ഉയര്‍ന്നത് 20 രൂപയുമായിരുന്നു. പണികൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപയ്ക്കടുത്ത് നല്‍കണമെന്നാണ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന സൂചന.

ഒക്ടോബര്‍ മാസം ആരംഭിച്ചപ്പോള്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ പത്ത് ആയപ്പോഴേക്കും വില കുറഞ്ഞ് 56,200 രൂപയിലേക്കെത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില കൂടിയായിരുന്നു ഒക്‌ടോബര്‍ പത്തിലേത്.

Also Read: Diwali 2024: ദീപാവലി ദിവസം സ്വർണം വാങ്ങിയാൽ സമ്പത്തും ഭാ​ഗ്യവും കൂടുമോ? 5 ദിവസത്തെ ഉത്സവത്തിനു പിന്നിലെ വിശ്വാസങ്ങൾ ഇങ്ങനെ

പിന്നീട് വിലയുടെ വമ്പന്‍ കുതിപ്പാണ് സ്വര്‍ണം നടത്തിയത്. 11 ദിവസത്തിനുള്ളില്‍ 2200 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇത്രയും നാളത്തെ വര്‍ധനവിന് ശേഷമാണ് സ്വര്‍ണവിലയില്‍ മാറ്റം വരാത്ത ഒരു ദിവസം വന്നെത്തുന്നത്.

ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ

ഒക്ടോബര്‍ 1- 56,400
ഒക്ടോബര്‍ 2- 56,800
ഒക്ടോബര്‍ 3- 56,880
ഒക്ടോബര്‍ 4- 56,960
ഒക്ടോബര്‍ 5- 56,960
ഒക്ടോബര്‍ 6- 56,960
ഒക്ടോബര്‍ 7- 56,800
ഒക്ടോബര്‍ 8- 56,800
ഒക്ടോബര്‍ 9- 56,240
ഒക്ടോബര്‍ 10- 56,200
ഒക്ടോബര്‍ 11- 56,760
ഒക്ടോബര്‍ 12- 56,960
ഒക്ടോബര്‍ 13- 56,960
ഒക്ടോബര്‍ 14- 56,960
ഒക്ടോബര്‍ 15- 56,760
ഒക്ടോബര്‍ 16- 57,120
ഒക്ടോബര്‍ 17- 57,280
ഒക്ടോബര്‍ 18- 57,920
ഒക്ടോബര്‍ 19- 58,240
ഒക്ടോബര്‍ 20- 58,240
ഒക്ടോബര്‍ 21- 58,400