ഒന്നു കിതച്ച ശേഷം വീണ്ടും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 680 രൂപയും, ഗ്രാമിന് 85 രൂപയുമാണ് വില വർധിച്ചത്. (IMAGE - FREEPIK)
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. (IMAGE - FREEPIK)
കേരളത്തിലെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാമിന് 101.90 ആണ് വില. (IMAGE - FREEPIK)
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വലിയ ഇടിവുണ്ടായിരുന്നു. പവന് 1,320 രൂപയാണ് താഴ്ന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 57,600 രൂപയും, ഗ്രാമിന് 7,200 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ താഴ്ന്ന നിരക്കാണ്. (IMAGE - FREEPIK)
നവംബർ ഒന്നാം തിയ്യതിയാണ് ഈ മാസത്തിലെ ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. അന്ന് പവന് 59,080 രൂപയായിരുന്നു വില. ട്രംപിന്റെ വിജയത്തോടെ ഡോളർ സൂചിക കരുത്താർജ്ജിച്ചതാണ് സ്വർണ്ണ വിലയെ നെഗറ്റീവായി ബാധിച്ചത്. (IMAGE - FREEPIK)