Kerala Gold Rate: വേഗം ജ്വല്ലറിയിലേക്ക് വിട്ടോ! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; വില അറിയാം
Gold Rate Today In Kerala : ഇപ്പോൾ വിലയിടിഞ്ഞത് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്. വിവാഹത്തിന് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ സ്വർണം ബുക്ക് ചെയ്യുന്നത് പ്രയോജനം ചെയ്യും.
കൊച്ചി:ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയ്ക്ക് ഇത് എന്തുപറ്റി. തുടർച്ചയായി നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്നാണ് കുറവ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഇന്ന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞുത്. അതേസമയം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 7,370 രൂപയിലും പവന് 58,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിച്ചത്. മൂന്ന് ദിവസമായി ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒക്ടോബർ 31ന് പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന സർവകാല റെക്കോർഡ് നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. ഇപ്പോൾ വിലയിടിഞ്ഞത് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്. വിവാഹത്തിന് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ സ്വർണം ബുക്ക് ചെയ്യുന്നത് പ്രയോജനം ചെയ്യും.
എന്നാൽ ഇനിയുള്ള ദിവസങ്ങളിലും സ്വർണ വിലയിൽ ഇടിവ് സംഭവിക്കാമെന്നാണ് സൂചന. യു എസ് തിരഞ്ഞെടുപ്പും ഫെഡ് നയ തീരുമാനവുമാണ് കാരണം. യുഎസ് തിരഞ്ഞെടുപ്പിന് ശേഷം യുഎസ് ഫെഡ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യുഎസ് തിരഞ്ഞെടുപ്പും, ഫെഡ് നിരക്കിലെ മാറ്റവും ആണ് അടുത്ത ആഴ്ച സ്വര്‍ണ വിലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നത്. ഈ വര്‍ഷം ജനുവരി ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 46840 ആയിരുന്നു വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന്‍വിലയിന്‍ മേല്‍ മാത്രം ഉണ്ടായിരിക്കുന്നത് 12000 രൂപയാണ്.