Kerala Gold Rate: പിടിച്ചാൽ കിട്ടില്ലേ ഇനി! റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില, വെള്ളി നിരക്കിലും വർദ്ധന
Kerala Gold Rate January 2nd Increased: 2024 ഡിസംബർ 31-ലെ ഇടിവ് മറികടന്നാണ് പുതുവത്സര ദിനമായ ഇന്നലെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചത്. പവന് 320 രൂപ വർദ്ധിച്ച് 57,200 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
കൊച്ചി: ബജറ്റിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ ഏറെ പ്രതീക്ഷകളോടെയാണ് ആഭരണപ്രേമികൾ 2025-നെ വരവേറ്റത്. പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് 2025-ന്റെ തുടക്കത്തിൽ തന്നെ സ്വർണവില റോക്കറ്റ് പോലെ കുതിച്ച് ഉയരുകയാണ്. ഇന്ന് സ്വർണം ഒരു പവന് 220 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ജനുവരി 1,2 ദിവസങ്ങളിലായി 640 രൂപയാണ് സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇന്ന് 220 രൂപ വർദ്ധിച്ച് പവന് 57,440 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയും വർദ്ധിച്ചിട്ടുണ്ട്. 7,180 രൂപ നൽകിയാൽ ആഭരണ പ്രേമികൾക്ക് ഇന്ന് ഒരു ഗ്രാം സ്വർണം സ്വന്തമാക്കാം. സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബർ 31-ലെ ഇടിവ് മറികടന്നാണ് പുതുവത്സര ദിനമായ ഇന്നലെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചത്. പവന് 320 രൂപ വർദ്ധിച്ച് 57,200 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 40 രൂപ വർദ്ധിച്ച് 7150 രൂപയിലായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം പുരോഗമിച്ചത്. 2024-ന്റെ അവസാനം ഒരു പവന് 320 രൂപ കുറഞ്ഞ് 56880 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. ഈ കുറവ് മറികടന്നാണ് സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7,180 രൂപ
24 കാരറ്റ്: 7,833 രൂപ
18 കാരറ്റ്: 5,875 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 57,440 രൂപ
24 കാരറ്റ് 62,664 രൂപ
18 കാരറ്റ് 47,00 രൂപ
അതേസമയം, സംസ്ഥാനത്തെ വെള്ളി നിരക്കിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 98 രൂപയാണ് വില നൽകേണ്ടത്. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 98,000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്ലാറ്റിനം ഗ്രാമിന് 30 രൂപ വർദ്ധിച്ച് 2521 രൂപ എന്ന നിരക്കിലും 10 ഗ്രാമിന് 300 രൂപ വർദ്ധിച്ച് 25210 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിക്കാത്തതും റിസർവ്വ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തിലെ സെൻട്രൽ ബാങ്കുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങികൂട്ടുന്നതുമാണ് സ്വർണവില കുതിക്കാൻ കാരണം. 2025-ൽ രാജ്യത്തെ സ്വർണവില പുതിയകുതിപ്പിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം ഒരു പവൻ സ്വർണത്തിന് 65,000 രൂപ പിന്നിടുമെന്നാണ് സാമ്പത്തിക വിദ്ഗ്ധരുടെ വിലയിരുത്തൽ.