പെട്രോളും ഡീസലും മാത്രമല്ല ഇനി സിഎൻജി വിലയും പൊള്ളിക്കും... | fuel rate hike in India, CNG rate may increase, check the reason and after-effects Malayalam news - Malayalam Tv9

Fuel price hike: പെട്രോളും ഡീസലും മാത്രമല്ല ഇനി സിഎൻജി വിലയും പൊള്ളിക്കും…

CNG rate hike: സി എൻ ജി യുടെ എക്‌സൈസ് തീരുവ സർക്കാർ വെട്ടിക്കുറയ്ക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. നിലവിൽ, കേന്ദ്ര സർക്കാർ സി എൻ ജിക്ക് 14 ശതമാനം എക്സൈസ് തീരുവ ആണ് ഉള്ളത്.

Fuel price hike: പെട്രോളും ഡീസലും മാത്രമല്ല ഇനി സിഎൻജി വിലയും പൊള്ളിക്കും...

പ്രതീകാത്മക ചിത്രം (Image courtesy : Hindustan Times/Getty Images)

Published: 

21 Oct 2024 11:09 AM

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില നേരത്തെ മുതൽ പൊള്ളിച്ചു തുടങ്ങിയതാണ് എന്നാൽ ഇപ്പോൾ സി എൻ ജിയും ആ പാതയിൽ നീങ്ങുന്നു. താരതമ്യേന വിലക്കുറവുള്ളതും പ്രകൃതിയ്ക്കു ദോഷമില്ലാത്തതുമായ ഇന്ധനമാണ് ഇത്. സിഎൻജി വിലയും ഉയരാൻ സാധ്യത ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സിഎൻജി വില കിലോയ്ക്ക് 4 മുതൽ 6 രൂപയോളം വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന വില കുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം സർക്കാർ 20 ശതമാനം വരെ വെട്ടിക്കുറച്ചതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തൽ. മൊത്തവ്യാപാരത്തിലാണ് വില കാര്യമായി ബാധിക്കുന്നത് എന്നാണ് വിവരം. ചില്ലറ വ്യാപാരികൾ ഇതുവരെ സിഎൻജി നിരക്കുകൾ ഉയർത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ച് പ്രശ്നം ഉന്നയിച്ചുകൊണ്ട് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ചില്ലറ വ്യാപാരികൾ. സി എൻ ജി യുടെ എക്‌സൈസ് തീരുവ സർക്കാർ വെട്ടിക്കുറയ്ക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. നിലവിൽ, കേന്ദ്ര സർക്കാർ സി എൻ ജിക്ക് 14 ശതമാനം എക്സൈസ് തീരുവ ആണ് ഉള്ളത്. ഇത് കിലോയ്ക്ക് 14-15 രൂപയ്ക്ക് സമമാണ്.

ALSO READ – എന്നാ പോയിട്ടുവാ…സ്വര്‍ണമോഹം ഇനിയും വേണോ? ഇന്നത്തെ വില ഇങ്ങനെ

ഇത് വെട്ടിക്കുറച്ചാൽ ചില്ലറ വ്യാപാരികൾക്ക് വർധിച്ച ചെലവ് ഉപഭോക്താക്കൾക്ക് കൈമാറേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ അറബിക്കടൽ മുതൽ ബംഗാൾ ഉൾക്കടൽ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ഭൂമിയുടെ അടിയിൽ നിന്നും, കടലിന്റെ അടിത്തട്ടിൽ നിന്നും നിർമ്മിക്കപ്പെടുന്ന പ്രകൃതിദത്ത വാതകമാണ് സി എൻ ജി. ഇതു വാഹനങ്ങൾക്കു പുറമേ പാചക വാതകമായും ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

പ്രകൃതിദത്ത കാരണങ്ങളാൽ സിഎൻജിയുടെ ഉൽപ്പാദനം പ്രതിവർഷം 5 ശതമാനം വരെ കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇതാണ് ഈ വാതകത്തിന്റെ വിതരണം വെട്ടിക്കുറയ്ക്കാൻ കാരണമായത്.

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌