Flipkart: മോട്ടോറോള ജി85ന് 99 ശതമാനം ക്യാഷ് ബാക്ക്; സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വഞ്ചന, ബഹിഷ്‌കരണാഹ്വാനം

Flipkart Fraud: 99 ശതമാനം ക്യാഷ് ബാക്ക് നല്‍കി ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരുന്നു. മോട്ടോറോള ജി85 5ജി സ്മാര്‍ട്ട്‌ഫോണിനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരുന്നത്. ഈ ഓഫര്‍ കണ്ട നിരവധിയാളുകള്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഈ ഓര്‍ഡര്‍ ചെയ്ത പ്രൊഡക്ട് ആരെയും തേടിയെത്തിയില്ല.

Flipkart: മോട്ടോറോള ജി85ന് 99 ശതമാനം ക്യാഷ് ബാക്ക്; സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വഞ്ചന, ബഹിഷ്‌കരണാഹ്വാനം

ഫ്‌ളിപ്പ്കാര്‍ട്ട് (Image Credits: PTI)

Published: 

19 Sep 2024 08:08 AM

കോഴിക്കോട്: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാരോപണം. രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കളെ ഫ്‌ളിപ്പ്കാര്‍ട്ട് വഞ്ചിക്കുകയാണെന്നും ചൂഷണം ചെയ്യുകയാണെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിനെ ബഹിഷ്‌കരിക്കണമെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ നിരവധിയാളുകള്‍ പറയുന്നത്. ഓഫറിന്റെ പേരിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെയുള്ള എക്‌സ് പോസ്റ്റുകള്‍

99 ശതമാനം ക്യാഷ് ബാക്ക് നല്‍കി ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരുന്നു. മോട്ടോറോള ജി85 5ജി സ്മാര്‍ട്ട്‌ഫോണിനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരുന്നത്. ഈ ഓഫര്‍ കണ്ട നിരവധിയാളുകള്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഈ ഓര്‍ഡര്‍ ചെയ്ത പ്രൊഡക്ട് ആരെയും തേടിയെത്തിയില്ല. ഓര്‍ഡര്‍ ചെയ്ത് ചിലര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളിലും മറ്റുചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിന് ശേഷവും ക്യാന്‍സലായി. ഫോണും കാത്തിരുന്ന നിരവധിയാളുകളാണ് ഇതോടെ പരാതിയുമായി രംഗത്തെത്തിയത്.

Also Read: UPI Transaction Limit : ഒട്ടും കുറയ്ക്കണ്ട! ഇനി അഞ്ച് ലക്ഷം രൂപ വരെ യുപിഐ വഴി അയക്കാം

സാമൂഹിക മാധ്യമമായ എക്‌സ് വഴിയാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. ഫ്‌ളിപ്പ്കാര്‍ട്ട് ബഹിഷ്‌കരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. #flipkaartscam, #boycoatflipkart തുടങ്ങിയ ഹാഷ്ടാഗുകള്‍ പങ്കുവെച്ചുകൊണ്ടാണ് ബഹിഷ്‌കരണാഹ്വാനം മുന്നോട്ട് വെച്ചിരിക്കുന്നത്. ഡിസകൗണ്ടുകളുടെ പേരില്‍ ഫ്‌ളിപ്പ്കാര്‍ട്ട് അഴിമതി നടത്തുകയാണെന്നാണ് ആളുകള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെയുള്ള എക്‌സ് പോസ്റ്റുകള്‍

ഇത്തരം ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇന്ത്യയില്‍ നിയമമില്ലെന്നും ആളുകള്‍ പറയുന്നു. ഇത്തരം കാരണങ്ങളാണ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ആളുകളെ വഞ്ചിക്കാന്‍ ധൈര്യം പകരുന്നതെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെയുള്ള എക്‌സ് പോസ്റ്റുകള്‍

യഥാര്‍ഥ വിലയായ 17,999 രൂപയിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് മോട്ടോറോളയ്ക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്നത്. ഇതോടെ ഫോണ്‍ 179 രൂപയ്ക്ക് ലഭ്യമാകും. ഈ ഓഫര്‍ പ്രകാരം ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ഒരാള്‍ക്ക് 222 രൂപ മാത്രമാണ് ആകുമായിരുന്നത്. ഇത് കണ്ടതോടെയാണ് ആളുകള്‍ കൂട്ടത്തോടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.

Also Read: Jio Festive Offer: പൂരം കൊടിയേറി മക്കളേ…! ജിയോ ‘ദീപാവലി ധമാക്ക’; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ

എന്നാല്‍ ചിലര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ഡെലിവറി നടത്തിയതായി കാണിക്കുന്നുവെന്നും പറയുന്നുണ്ട്. ഫോണ്‍ ലഭ്യമാകാതെ എങ്ങനെയാണ് ഡെലിവറി നടത്തിയതായി അവര്‍ പറയുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. വിഷയത്തില്‍ കമ്പനി പ്രതികരിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്