5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UPI Cashback: 500 രൂപ അയച്ചാല്‍ 7,500 രൂപയുടെ ക്യാഷ്ബാക്ക്; യുപിഐ ഉപയോഗിക്കേണ്ടത് ഇങ്ങനെ

DCB Bank UPI Cashback: യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നാണ് യുപിഐയുടെ മുഴുവന്‍ പേര്. സെക്യൂരിറ്റി ഡാറ്റകള്‍ ചേര്‍ത്താണ് ഒരു യുപിഐ അക്കൗണ്ട് സൃഷ്ടിക്കപ്പെടുന്നത്. പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നീ വിവരങ്ങള്‍ യുപിഐ വഴി പണം കൈമാറുന്നതിനായി ചോദിക്കില്ല.

UPI Cashback: 500 രൂപ അയച്ചാല്‍ 7,500 രൂപയുടെ ക്യാഷ്ബാക്ക്; യുപിഐ ഉപയോഗിക്കേണ്ടത് ഇങ്ങനെ
Follow Us
shiji-mk
SHIJI M K | Updated On: 04 Oct 2024 18:05 PM

യുപിഐ വഴി പണം കൈമാറ്റം ചെയ്യുന്നവരാണ് ഇന്ന് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. മൊബൈല്‍ റീചാര്‍ജ്, കറന്റ് ബില്‍, വാട്ടര്‍ ബില്‍ തുടങ്ങിയ എന്തിനും ഏതിനും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്. പണം കയ്യില്‍ വെച്ച് ചെലവഴിക്കുന്നവര്‍ വളരെ വിരളമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എല്ലാ കടകളിലും യുപിഐ ക്യു ആര്‍ കോഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്ന സമയത്ത് ഒരുവിധം എല്ലാവര്‍ക്കും ക്യാഷ്ബാക്ക് (UPI Cashback) ലഭിച്ചിട്ടുണ്ടാകും. ക്യാഷ്ബാക്ക് എന്നല്ല ഡിസ്‌കൗണ്ടുകളാണ് പലപ്പോഴും യുപിഐ നമുക്ക് വെച്ച് നീട്ടാറുള്ളത്.

Also Read: IPhone Buying: ഇഎംഐ ഇല്ലാതെ ഐഫോൺ വാങ്ങണോ? പ്ലാനുണ്ട്

എന്താണ് യുപിഐ?

യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നാണ് യുപിഐയുടെ മുഴുവന്‍ പേര്. സെക്യൂരിറ്റി ഡാറ്റകള്‍ ചേര്‍ത്താണ് ഒരു യുപിഐ അക്കൗണ്ട് സൃഷ്ടിക്കപ്പെടുന്നത്. പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നീ വിവരങ്ങള്‍ യുപിഐ വഴി പണം കൈമാറുന്നതിനായി ചോദിക്കില്ല. കൂടാതെ ഏത് സമയത്തും സുരക്ഷിതമായി നിങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്താനും സാധിക്കും. ഗൂഗിള്‍ പേ, ഫോണ്‍ പേ, ക്രെഡ്, പേടിഎം തുടങ്ങി ഒട്ടനവധി യുപിഐ പേയ്‌മെന്റ് ആപ്പുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. യുപിഐ വഴി പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക്‌ നിരവധി ഓഫറുകളും ലഭിക്കാറുണ്ട്.

എന്നാല്‍ ഡിസിബി ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ ഇക്കാര്യം അറിയാതെ പോകരുത്. ഡിസിബി ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ മികച്ച ക്യാഷ്ബാക്ക് ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

ഹാപ്പി സേവിങ്‌സ് അക്കൗണ്ട്

ഡിസിബി ബാങ്കിന്റെ ഹാപ്പി സേവിങ്‌സ് അക്കൗണ്ട് വഴി യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രതിവര്‍ഷം 7,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഇതിനായി നിങ്ങള്‍ 500 രൂപയുടെ എങ്കിലും പണമിടപാട് നടത്തണം. ഓരോ ഇടപാടിനും നിരവധി ക്യാഷ്ബാക്ക് ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ക്യാഷ്ബാക്ക് നേടാം

വര്‍ഷത്തിലെ ഓരോ പാദത്തിലും നടത്തിയ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് ക്യാഷ്ബാക്കുകള്‍ ലഭിക്കുക. ഒരു പാദം അവസാനിച്ചതിന് ശേഷം ആ ക്യാഷ്ബാക്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഹാപ്പി സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം 625 രൂപ വരെയാണ് ക്യാഷ്ബാക്കായി നേടാന്‍ സാധിക്കുന്നത്. കൂടാതെ ഒരു വര്‍ഷത്തില്‍ പരമാവധി 7,500 രൂപയും നേടാവുന്നതാണ്.

Also Read: Ola S1 Scooter: സ്കൂട്ടർ വാങ്ങുന്നെങ്കിൽ ദീപാവലിക്ക് കാലത്ത് മതി, വൻ കിഴിവുമായി ഒല

25,000 രൂപ നിര്‍ബന്ധം

ഡിസിബി ഹാപ്പി സേവിങ്‌സ് അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 10,000 രൂപയെങ്കിലും മൂന്നുമാസത്തെ ശരാശരി ബാലന്‍സ് ഉണ്ടായിരിക്കണം. എന്നാല്‍ യുപിഐ ഇടപാടുകളില്‍ നിന്ന് ക്യാഷ്ബാക്ക് നേടുന്നതിനായി അക്കൗണ്ടില്‍ 25,000 രൂപയെങ്കിലും അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരിക്കണം. കൂടാതെ ഡിസിബി ബാങ്കിന്റെ ഏത് എടിഎമ്മില്‍ നിന്നും നിങ്ങള്‍ക്ക് സൗജന്യമായി പരിധിയില്ലാതെ ഇടപാടുകള്‍ നത്താവുന്നതാണ്.

Latest News