Credit Card Bill Payment : ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻ്റ്; ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം

Credit Card Bill Payment Paytm : ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം. ബിബിപിഎസിലേക്ക് മാറിയ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ പേടിഎം വഴി അടയ്ക്കാനാവും.

Credit Card Bill Payment : ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻ്റ്; ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം

Paytm (Image Courtesy - REUTERS)

Published: 

02 Jul 2024 19:40 PM

ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻ്റുമായി ബന്ധപ്പെട്ട ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം. ജൂലായ് ഒന്ന് മുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഭാരത് ബിൽ പേയ്മെൻ്റ് സിസ്റ്റം വഴിയേ അടയ്ക്കാവൂ എന്നും അതുകൊണ്ട് തന്നെ എല്ലാ ബാങ്കുകളും ഇതിലേക്ക് മാറണമെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. അത് അനുസരിച്ച് ബിബിപിഎസിലേക്ക് മാറിയ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ പേടിഎം വഴി അടയ്ക്കാനാവും.

Also Read : Kerala Bank: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്‌; വായ്പയിലടക്കം നിയന്ത്രണം

എസ്ബിഐ, കൊടാക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, എയു സ്മാൾ ഫിനാൻസ് ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ പേടിഎം വഴി അടയ്ക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകൾ ബിബിപിഎസിലേക്ക് മാറാത്തതുകൊണ്ട് തന്നെ ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ പേടിഎം വഴി അടയ്ക്കാനാവില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്കുകളോട് ഭാരത് ബിൽ പേയ്മെൻ്റ് സിസ്റ്റം വഴി മാത്രമേ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാവൂ എന്ന് ആർബിഐ നിർദ്ദേശിച്ചത്. ജൂൺ 30 ആയിരുന്നു അവസാന തീയതി. എന്നാൽ, രാജ്യത്ത് ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്നതിൽ പ്രധാന ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവർ ഇതിലേക്ക് മാറിയിട്ടില്ല. 90 ദിവസത്തെ സാവകാശമാണ് ബാങ്കുകൾ ആർബിഐയോട് ചോദിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം