LPG Price: പുതുവത്സരത്തിൽ എണ്ണക്കമ്പനികളുടെ സർപ്രെെസ്, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; നിരക്കിൽ ആശ്വാസം

LPG Cylinder Price: പുതുവത്സര ദിനത്തിലുണ്ടായ ഈ വിലക്കുറവ് സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തട്ടുകടകൾക്കും മറ്റ് വ്യാവസായിക ആവശ്യത്തിന് ഈ സിലിണ്ടർ ഉപയോഗിക്കുന്നവർക്കും ഏറെ ​ഗുണകരമായി.

LPG Price: പുതുവത്സരത്തിൽ എണ്ണക്കമ്പനികളുടെ സർപ്രെെസ്, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; നിരക്കിൽ ആശ്വാസം

LPG Cylinders

Published: 

01 Jan 2025 11:34 AM

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനവുമായി എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം സിലിണ്ടർ) വില കുറച്ചു. പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കളെ വില കുറച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1804 രൂപയായി. കഴിഞ്ഞ മാസം 1818.5 രൂപയായിരുന്നു വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില. ആറ് മാസത്തിനിടെ ഇത് ആദ്യമായാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കുറച്ചിരിക്കുന്നത്.

പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 1804 രൂപയാണ് 19 കിലോ ​ഗ്രാം സിലിണ്ടറിന്റെ വില. 2024 ജൂലെെ മുതൽ ഡിസംബർ വരെ രാജ്യതലസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഏകദേശം 172.5 രൂപ വർദ്ധിച്ചു. മുംബെെയിൽ 15 രൂപ കുറഞ്ഞ് 1756 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് നൽകേണ്ടത്. കൊൽക്കത്തയിൽ 16 രൂപ കുറഞ്ഞ് 1911 രൂപ എന്ന നിരക്കിലാണ് വാണിജ്യാവശ്യത്തിനുള്ള എൽപിജി വ്യാപാരം പുരോ​ഗമിക്കുന്നത്. ചെന്നെെയിൽ 1966 രൂപ നൽകിയാൽ 19 കിലോ ​ഗ്രാം സിലിണ്ടർ ലഭിക്കും. 14.5 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന 14.5 കിലോ​ഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഡൽഹി (803 രൂപ), കൊൽക്കത്ത (829 രൂപ), മുംബെെ (802.50 രൂപ), ചെന്നെെ (818 രൂപ) എന്നിങ്ങനെയാണ് നിരക്ക്.

​ഗുഡ് റിട്ടേൺസിന്റെ റിപ്പോർട്ട് പ്രകാരം 15 രൂപ കുറഞ്ഞ് കൊച്ചിയിൽ വില 1,812 രൂപയായി. കോഴിക്കോട്ട് 1,843 രൂപയും തിരുവനന്തപുരത്ത് 1,844.5 രൂപയുമാണ് പുതുക്കിയവില. ഈ ന​ഗരങ്ങളിലും യഥാക്രമം 15 രൂപയാണ് കുറഞ്ഞത്. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. പുതുവത്സര ദിനത്തിലുണ്ടായ ഈ വിലക്കുറവ് സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തട്ടുകടകൾക്കും മറ്റ് വ്യാവസായിക ആവശ്യത്തിന് ഈ സിലിണ്ടർ ഉപയോഗിക്കുന്നവർക്കും ഏറെ ​ഗുണകരമായി.

കേരളത്തിലെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില

തിരുവനന്തപുരം: 1833 രൂപ
കൊല്ലം: 1844.50 രൂപ
പത്തനംതിട്ട: 1824.50 രൂപ
ഇടുക്കി: 1812 രൂപ
കോട്ടയം: 1812 രൂപ
ആലപ്പുഴ: 1814 രൂപ
എറണാകുളം: 1812 രൂപ
തൃശൂർ: 1824.50 രൂപ
പാലക്കാട്: 1844.50 രൂപ
കോഴിക്കോട്: 1844.50 രൂപ
വയനാട്: 1856.50 രൂപ
‌മലപ്പുറം: 1844.50 രൂപ
കണ്ണൂർ: 1812 രൂപ
കാസർകോട്: 1872.50 രൂപ

രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരിക്കുന്നത്.
​ഗാർഹിക ഉപയോ​ഗത്തിനുള്ള സിലിണ്ടർ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിൽ 810 രൂപ, കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812.5 രൂപ എന്നിങ്ങനെയാണ് വില.

Related Stories
High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ
Kerala Gold Rate: ആഹാ ഇത് വല്ലാത്ത വിലയായിപ്പോയല്ലോ! ഇന്നത്തെ സ്വര്‍ണവില അറിയേണ്ടേ?
OYO Check In Rules : ആ പ്ലാനൊക്കെ മടക്കി പോക്കറ്റില്‍ വച്ചേരെ ! അവിവാഹിതര്‍ക്ക് ‘ഓയോ’യിലേക്ക്‌ ഇനി അങ്ങനെയങ്ങ് പോകാനാകില്ല; കാരണം ഇതാണ്‌
Kerala Gold Rate : പുതുവര്‍ഷം പിറന്നിട്ട് അഞ്ച് ദിവസം, സ്വര്‍ണവില കുറഞ്ഞത് ഒരേയൊരു തവണ; വരും ദിവസങ്ങളില്‍ എന്ത് പ്രതീക്ഷിക്കാം ?
Kerala Gold Rate: അർമാദത്തിന് ശേഷം കിതപ്പ്! സ്വർണവിലയിൽ ഇടിവ്, നിരക്കറിയാം
EPFO ATM Card And Mobile App: വരുന്നൂ…; ഇപിഎഫ്ഒ ആപ്പ് മെയ്-ജൂൺ മാസങ്ങളിൽ പുറത്തിറക്കും, എടിഎം സൗകര്യവും ഉടൻ
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍