IVoomi S1 Lite: 90000 രൂപ പോലും വേണ്ട, കിടിലൻ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ
IVoomi S1 Lite Price: സ്‌കൂട്ടറിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കമ്പനിക്ക് നിരവധി ഡീലർമാരുണ്ട്
പെട്രോളിൽ നിന്നും മാറി ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാൻ പ്ലാനിടുന്നുണ്ടെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പുതിയൊരു വാഹനം കൂടി ചേർക്കാം. ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ രംഗത്തെ കമ്പനികളിലൊന്നായ iVoomi തങ്ങളുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയണ്. iVoomi S1 ലൈറ്റ് ആണ് പുതിയ മോഡൽ. ഉത്സവകാലം കണക്കാക്കി കൂടുതൽ വിൽപ്പനയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഒരു ലക്ഷം രൂപയിൽ താഴെയാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില.
IVoomi S1 ലൈറ്റിൻ്റെ വില
വിലയെ നോക്കിയാൽ 84999 രൂപയാണ് സ്കൂട്ടറിൻ്റെ എക്സ്-ഷോറൂം വില . വാഹനത്തിൽ നിരവധി ഇൻഡസ്ട്രി ഫസ്റ്റ് ഇന്നൊവേഷനുകൾ നടത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. നഗര പ്രദേശങ്ങളിൽ ഓടിക്കാൻ ഒരു മികച്ച സ്‌കൂട്ടർ നോക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും, ഒറ്റ ചാർജിൽ 180 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്‌കൂട്ടറിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കമ്പനിക്ക് നിരവധി ഡീലർമാരുണ്ട്, ഇവിടെ നിന്ന് നിങ്ങൾക്ക് വാഹനം ബുക്ക് ചെയ്യാം. സ്‌കൂട്ടറിൻ്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.
IVoomi S1 ലൈറ്റിൻ്റെ സവിശേഷതകൾ
ERW 1 ഗ്രേഡ് ഷാസിയിലാണ് സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്, അതിനാൽ തന്നെ വാഹനത്തിന് മികച്ച സ്റ്റെബിലിറ്റി ഉണ്ടായിരിക്കും. ഇതോടൊപ്പം 170 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ മോശം റോഡുകളിൽ പോലും വാഹനം നന്നായി ഓടും. 18 ലിറ്ററിൻ്റെ ബൂട്ട് സ്പേസും 12, 10 ഇഞ്ച് വീലുകളുമാണ് സ്കൂട്ടറിനുള്ളത്. കൂടാതെ 5V, 1A USB പോർട്ടും വാഹനത്തിൽ ലഭ്യമാണ്, ഇതിന് പുറമെ LED സ്പീഡോമീറ്ററും സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. സ്‌കൂട്ടറിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 53 കിലോമീറ്ററാണ്, നഗരത്തിലെ സവാരിക്ക് ഇത് മികച്ചതാണ്. പരമാവധി നാല് മണിക്കൂറ് കൊണ്ട് ഏകദേശം 80 ശതമാനം വരെയും ബാറ്ററി ചാർജ് ചെയ്യാനാകും.
5000 രൂപയുടെ ആക്‌സസറികൾ
ആളുകൾക്ക് 5000 രൂപ അധിക ചിലവിൽ സ്‌കൂട്ടർ അപ്‌ഗ്രേഡ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഇതിൽ, യാത്രകളിൽ ദൂരം, ടേൺ ബൈ ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയും ലഭിക്കും.