5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali Muhurat Trading: ദീപാവലി മുഹൂര്‍ത്ത് ട്രേഡിങ് 2024: സ്‌പെഷ്യല്‍ ട്രേഡിങ്ങിന്റെ സമയക്രമം ഇങ്ങനെ

Diwali Muhurat Trading 2024 Date and Time: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം എന്ന നിലയിലാണ് മുഹൂര്‍ത്ത വ്യാപാരത്തെ പലരും കാണുന്നത്. അതിനാല്‍ തന്നെ ഇന്നേ ദിവസം ഓഹരി വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം.

Diwali Muhurat Trading: ദീപാവലി മുഹൂര്‍ത്ത് ട്രേഡിങ് 2024: സ്‌പെഷ്യല്‍ ട്രേഡിങ്ങിന്റെ സമയക്രമം ഇങ്ങനെ
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം (Image Credits: SOPA Images/Getty Images Editorial)
shiji-mk
SHIJI M K | Updated On: 21 Oct 2024 12:33 PM

ഈ വര്‍ഷത്തെ ദീപാവലി മുഹൂര്‍ത്ത് ട്രേഡിങ്ങിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ഓഹരി വിപണി. ദീപാവലി പ്രമാണിച്ച് നവംബര്‍ 1നാണ് ഇത്തവണ ഓഹരി വിപണിക്ക് അവധി. അതിനാല്‍ സാധാരണയുള്ള ട്രേഡിങ്ങുകളൊന്നും അന്നേ ദിവസം നടക്കില്ല, പക്ഷെ ആ ദിവസം വൈകീട്ട് ഒരു മണിക്കൂര്‍ ദീപാവലി പ്രത്യേക വ്യാപര സെഷന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. വൈകീട്ട് 6 മുതല്‍ ഏഴ് വരെയാണ് ട്രേഡിങ് നടക്കുക.

ദീപാവലി മുഹൂര്‍ത്ത് ട്രേഡിങ്ങിന്റെ ഭാഗമായി ഒരു സ്‌പെഷ്യല്‍ ലൈവ് ട്രേഡിങ് നവംബര്‍ 1 വെള്ളിയാഴ്ച നടക്കുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. ആറ് മണി മുതല്‍ 7 മണി വരെയാണ് വ്യാപാരം നടക്കുന്നതെന്നും 7.10ന് അവസാനിക്കുമെന്നും എന്‍എസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ട്രേഡിങ് ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് പ്രീ ഓപ്പണിങ് വിന്‍ഡോയും എല്ലാ ട്രേഡുകളും തീര്‍പ്പാക്കുന്ന ക്ലോസിങ് സെഷനും ഉണ്ടായിരിക്കുന്നതാണ്.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

എന്‍എസ്ഇയെ കൂടാതെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും സ്‌പെഷ്യല്‍ മുഹൂര്‍ത്ത് ട്രേഡിങ് നടത്തുന്നുണ്ട്. വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് നവംബര്‍ ഒന്നിന് തന്നെയാണ് ഇവരും വ്യാപാരം നടത്തുന്നത്.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം എന്ന നിലയിലാണ് മുഹൂര്‍ത്ത വ്യാപാരത്തെ പലരും കാണുന്നത്. അതിനാല്‍ തന്നെ ഇന്നേ ദിവസം ഓഹരി വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം.

അതേസമയം, ഇക്കഴിഞ്ഞ മുഹൂര്‍ത്ത വ്യാപര സെഷനുകളില്‍ ബിഎസ്ഇ സെന്‍സെക്‌സ് പോസിറ്റീവ് ക്ലോസിങ്ങാണ് നടത്തിയത്. ആകെ നടന്ന 17 എണ്ണത്തില്‍ 13 എണ്ണവും ബിഎസ്ഇക്ക് പോസിറ്റീവായിരുന്നു.

Also Read: SIP-SWP: വെറും 12,000 രൂപ നിക്ഷേപിച്ചുകൊണ്ട് മാസം 75,000 നേടാം; എസ്‌ഐപി-എസ്ബ്ല്യൂപി കോംബോ വെറുതെയാകില്ല

കഴിഞ്ഞ വര്‍ഷത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 80 ശതമാനം പോസിറ്റീവ് റിട്ടേണാണ് നല്‍കിയത്. 2012 മുതല്‍ 2013 വരെയുള്ള മുഹൂര്‍ത്ത വ്യാപാരങ്ങളില്‍ 9 തവണയും സെന്‍സെക്‌സ് നടത്തിയത് പോസിറ്റീവ് ക്ലോസിങ്ങാണ്. 2013ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ 355 പോയിന്റായാണ് സൂചിക ഉയര്‍ന്നത്. എന്നാല്‍ മുഹൂര്‍ത്ത വ്യാപാരത്തിന് ശേഷമുള്ള ദിവസത്തെ വ്യാപാരത്തില്‍ 11 വര്‍ഷത്തിനിടെ 7 തവണയും നഷ്ടമാണ് സംഭവിച്ചത്.

പൊതുവേ ഇത്തരം വ്യാപാരങ്ങളില്‍ കുറഞ്ഞ ട്രേഡിങ് വോളിയമാണ് ഉണ്ടാകാറുള്ളത്. ചുരുങ്ങിയ വ്യാപാര സമയത്തിനുള്ളില്‍ ചില ഓഹരികള്‍ മാത്രമാണ് ചലനം സൃഷ്ടിക്കാറുള്ളത്. എന്നാല്‍ 2008ലെ മുഹൂര്‍ത്ത വ്യാപാര ദിനം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അന്ന് സെന്‍സെക്‌സ് സൂചിക പറന്നുയര്‍ന്നത് എല്ലാ കണക്കുക്കൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ്. ഒരു മണിക്കൂര്‍ വ്യാപര സെഷനില്‍ 5.86 ശതമാനം ഉയര്‍ച്ചയാണ് നേടിയത്. 9,008 പോയിന്റിലാണ് ക്ലോസിങ് നടന്നത്. എന്നാല്‍ പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായതോടെ ആ വര്‍ഷം നടത്തിയത് റേഞ്ച് ബൗണ്ട് വ്യാപാരമായിരുന്നു.

Latest News