5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco: ബെവ്കോ മദ്യ വില്പന നിർത്തിവച്ചു; വെബ്സൈറ്റിൽ കണ്ടത്തിയത് ഗുരുതര പിഴവ്

Bevco Stopped Online Booking: മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ആളുകൾക്ക് നേരിട്ടെത്തി വേഗത്തിൽ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരുന്നത്. കോവിഡിനു പിന്നാലെ ഏർപ്പെടുത്തിയ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നു.

Bevco: ബെവ്കോ മദ്യ വില്പന നിർത്തിവച്ചു; വെബ്സൈറ്റിൽ കണ്ടത്തിയത് ഗുരുതര പിഴവ്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 21 Oct 2024 18:07 PM

തിരുവനന്തപുരം: ഓൺലൈൻ വഴി മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വിൽപ്പന നടത്തുന്നത് ബെവ്കോ (Bevco Stopped Online Booking) നിർത്തിവെച്ചു. ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിർത്തിവെച്ചത്. ഇത്തരത്തിൽ പണമടച്ചതിനുശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ മദ്യശാലയിലെത്തി നേരത്തെ മദ്യം വാങ്ങാൻ കഴിയുമായിരുന്നു.

ഈ സംവിധാനമാണിപ്പോൾ വെബ്സൈറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെയ്ക്കാൻ തീരുമാനമായത്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ആളുകൾക്ക് നേരിട്ടെത്തി വേഗത്തിൽ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരുന്നത്. കോവിഡിനു പിന്നാലെ ഏർപ്പെടുത്തിയ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നു.

ഉപഭോക്താക്കൾ തന്നെയാണ് ഓൺലൈൻ സൈറ്റിലെ അപാകത ബെവ്കോയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. നിലവിൽ ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ലിങ്ക് ലഭ്യമല്ല. ബെവ്കോയുടെ വെബ്സൈറ്റ് വഴിയായിരുന്ന മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇനി പിഴവ് പരിഹരിച്ചശേഷം മാത്രമെ ഈ രീതിയിലുള്ള വിൽപന പുനരാരംഭിക്കു.

booking.ksbc.co.in എന്ന സൈറ്റ് വഴിയായിരുന്നു മദ്യം പണം അടച്ച് ബുക്ക് ചെയ്യ്തിരുന്നത്. ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സൈറ്റ് നവീകരണത്തിനുശേഷം തിരിച്ചുവരുമെന്നുള്ള അറിയിപ്പാണ് ഇപ്പോൾ സൈറ്റിൽ നൽകിയിരിക്കുന്നത്.

ബെവ്‌കൊയുടെ മദ്യ വിൽപന ലക്ഷദ്വീപിലേക്കും നീട്ടിയിരുന്നു. ലക്ഷദ്വീപിലെ നിരോധനം മാറ്റി വിനോദ സഞ്ചാരികൾക്കായി മദ്യം വാങ്ങാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ഒരുങ്ങിയത്. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്‌ക്കോയ്ക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. നേരത്തെ സമ്പൂർണ്ണ മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്.

എന്നാൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും വിനോദ സഞ്ചാരികളെ ആകർഷിക്കാനുമായി മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ തീരുമാനിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.