Best Penny Stocks: ഒരുപാടൊന്നും വേണ്ട, 3 രൂപയിൽ തുടങ്ങി ലാഭം നേടാവുന്ന പെന്നി ഓഹരികൾ
Penny Stocks to Buy : കമ്പനിയുടെ ധനകാര്യ സ്ഥിതി, മാനേജ്‌മെന്റിന്റെ കഴിവ്, മാർക്കറ്റ് ട്രെൻഡുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പെന്നി ഓഹരികളുടെ വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്
വാങ്ങുമ്പോൾ പെന്നി ഓഹരികൾ വാങ്ങൂ എന്ന് സ്റ്റോക്ക് അനലിസ്റ്റുകൾ ചിലപ്പോൾ പറയാറുണ്ട്. ഓഹരി വിപണിയിൽ കുറഞ്ഞ വിലയുള്ള കമ്പനികളുടെ ഓഹരികളാണ് പെന്നി ഓഹരികൾ. ചെറിയ നിക്ഷേപത്തോടെ വലിയ വരുമാനം നേടാൻ അവസരമൊരുക്കുന്നവയാണ് ഇവ എന്നതാണ് ഇതിൻ്റെ പ്രത്യേകത. എന്നാൽ, പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്ന 100 ശതമാനം സുരക്ഷിതമല്ല. ഇതിൽ അപകടസാധ്യതയും കൂടുതലാണ്. കമ്പനിയുടെ ധനകാര്യ സ്ഥിതി, മാനേജ്‌മെന്റിന്റെ കഴിവ്, മാർക്കറ്റ് ട്രെൻഡുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പെന്നി ഓഹരികളുടെ വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
ഭാവിയിൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള ചില പെന്നി ഓഹരികൾ
അജൂണി ബയോ ടെക് ലിമിറ്റഡ്
മരുന്ന് നിർമ്മാണ മേഖലയിലെ അജൂണി ബയോ ടെക് ലിമിറ്റഡിൻ്റെ നിലവിലെ വിപണി വില ഓഹരി ഒന്നിന് 8 രൂപയാണ്
ആൽപ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
ടെക്സ്റ്റൈൽ മേഖലയിലെ പ്രമുഖൻമാരായ ആൽപ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ALPSINDUS) ഉം പെന്നി സ്റ്റോക്ക്സിലെ വമ്പൻമാരാണ് വെറും 3.83 രൂപയാണ് ഓഹരിയുടെ വില
അങ്കിത് മെറ്റൽ & പവർ ലിമിറ്റഡ്
ഇരുമ്പ്, ഉരുക്ക് മേഖലയിൽ നിന്നുള്ള അങ്കിത് മെറ്റൽ & പവർ ലിമിറ്റഡ് (ANKITMETAL) ഉം പെന്നി സ്റ്റോക്ക്സിലെ മികച്ച കമ്പനിയാണ് ഓഹരി വില 3.70 രൂപ. ¹
അൻ്റാർട്ടിക്ക ലിമിറ്റഡ് , അർഷിയ ലിമിറ്റഡ്
പാക്കേജിംഗ് മേഖലയിൽ നിന്നുള്ള അൻ്റാർട്ടിക്ക ലിമിറ്റഡ് (ANTGRAPHIC) ഉം തിരഞ്ഞെടുക്കാവുന്ന പെന്നി ഓഹരിയാണ് വില 1.74 രൂപ. ലോജിസ്റ്റിക് മേഖലയിൽ നിന്നുള്ള അർഷിയ ലിമിറ്റഡും (ARSHIYA) ലിസ്റ്റിൽ ഉൾപ്പെടുത്താം വില 3.34 രൂപ
മൾട്ടിബാഗർ പെന്നി സ്റ്റോക്കുകൾ
പേപ്പർ & പ്ലാസ്റ്റിക് പാക്കേജിംഗ് ഉൽപ്പന്നങ്ങൾ & സാമഗ്രികൾ മേഖലയിൽ നിന്നുള്ള അനുരൂപ് പാക്കേജിംഗ് ലിമിറ്റഡ് (ANUROOP), വില 34.95 രൂപ. ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് & ബ്രോക്കറേജ് മേഖലയിൽ നിന്നുള്ള Mefcom Capital Markets Ltd (MEFCOMCAP), വില 22.30 രൂപ.സോഫ്റ്റ്‌വെയർ സേവന മേഖലയിൽ നിന്നുള്ള പ്ലാഡ ഇൻഫോടെക് സർവീസസ് ലിമിറ്റഡ് (PLADAINFO), വില 26.50 രൂപ. എന്നീ കമ്പനികളും മൾട്ടി ബാഗറുകൾ നോക്കുന്നവർക്ക് പറ്റിയതാണ്.
നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അറിഞ്ഞിരിക്കണം
നിക്ഷേപിക്കുന്ന കമ്പനിയുടെ ധനകാര്യ സ്ഥിതി,മാനേജ്‌മെന്റ് ടീം, മാർക്കറ്റ് ട്രെൻഡുകൾ എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തുക
ഒരു കമ്പനിയിൽ മാത്രം പോര
ഒരു കമ്പനിയിൽ മാത്രം നിക്ഷേപിക്കാതെ നിരവധി കമ്പനികളിലായി നിക്ഷേപം വിഭജിക്കുക. ഇതും നിങ്ങൾക്ക് ഗുണം ചെയ്യും
ദീർഘകാല നിക്ഷേപം
ഹ്രസ്വകാല ലാഭത്തിനു പിന്നാലെ പോകാതെ ദീർഘകാല നിക്ഷേപം ആലോചിക്കുക.
സാമ്പത്തിക ഉപദേശം
ഓഹരി വിപണി എപ്പോഴും ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമായിരിക്കും. ഏത് തീരുമാനവും എടുക്കുന്നതിന് മുൻപ് ഒരു സാമ്പത്തിക വിദഗ്ധൻ്റെ നിർദ്ദേശങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഒപ്പം വിപണയിലെ മാറ്റങ്ങൾ മനസ്സിലാക്കാനും ശ്രദ്ധിക്കുക.