5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trolley Bags: ട്രോളി ബാ​ഗ് വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇപ്പോൾ വാങ്ങിയാൽ ഇരട്ടിലാഭം, ഓഫറുകളുമായി ഓൺലെെൻ പ്ലാറ്റ് ഫോമുകൾ

Best trolley bags: ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ മികച്ച ട്രോളികൾ ഉപഭോക്താക്കൾക്ക് ഓഫറിൽ ലഭ്യമാണ്. 10 ശതമാനം മുതൽ ഓഫറാണ് കമ്പനികൾ നൽകുന്നത്.

Trolley Bags: ട്രോളി ബാ​ഗ് വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇപ്പോൾ വാങ്ങിയാൽ ഇരട്ടിലാഭം, ഓഫറുകളുമായി ഓൺലെെൻ പ്ലാറ്റ് ഫോമുകൾ
Trolley Bags(Image Credit: Freepik)
athira-ajithkumar
Athira CA | Published: 06 Nov 2024 22:05 PM

ന്യൂഡൽഹി: യാത്ര ചെയ്യുമ്പോൾ എപ്പോഴും ല​ഗേജുകൾ കൃത്യമായി സൂക്ഷിക്കാൻ ട്രോളി ബാ​ഗുകൾ ആവശ്യമാണ്. സ്റെെലൻ രീതിയിൽ അനവധി ഓപ്ഷനുകളുള്ള ട്രോളികൾ ഇന്ന് വിപണിയിൽ വിവിധ ബ്രാൻഡുകൾ പുറത്തിറക്കുന്നുണ്ട്. ഒരുപാട് ട്രോളികളുള്ളതിനാൽ മികച്ച ട്രോളികൾ തെരഞ്ഞെടുത്ത് വാങ്ങിക്കുകയെന്നത് ബുദ്ധിമുട്ടായ കാര്യമാണ്. ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ മികച്ച ട്രോളികൾ ഉപഭോക്താക്കൾക്ക് ഓഫറിൽ ലഭ്യമാണ്. ഓൺലെെനിലൂടെ നിലവിൽ ലഭിക്കാവുന്ന പത്ത് മികച്ച ട്രോളികൾ ഏതൊക്കെയെന്ന് നോക്കാം.. ഇതിൽ നിന്നും നിങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങിക്കാവുന്നതാണ്…

1) കമീലിയൻറ് അമേരിക്കൻ ടൂറിസ്റ്റർ

കമീലിയൻറ് ബ്രാൻഡിന്റെ ഹാരിയർ ടൂറിസ്റ്റർ സ്യൂട്ട് കെയ്സ് യാത്രകളിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന സ്റ്റൈലിഷ് ഉത്പന്നമാണ്. ട്രോളിക്ക് നിരവധി സാധനങ്ങൾ ഉൾക്കൊള്ളാനാവു. വ്യത്യസ്ത ദിശയിലേക്ക് തിരിക്കാനാവും. എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന
ടെലിസ്കോപ്പിക് ഹാൻഡിലാണ് ഇതിലുള്ളത്.‌ ചെറുയാത്രകൾക്കും ദീർഘ ദൂരയാത്രകൾക്കും അനുയോ​ജ്യമായ ഈ ട്രോളിക്ക് അൽപം ഭാരമുണ്ട്.

2) അമേരിക്കൻ ടൂറിസ്റ്റർ ഐവി

ഹ്രസ്വകാല കാല ചെയ്യുന്നവർക്ക് അനുയോജ്യമാണ് അമേരിക്കൻ ടൂറിസ്റ്ററിന്റെ ഐവി ട്രോൾ. പോളി കാർബണേറ്റ് കൊണ്ട് നിർമ്മിച്ച ഈ ട്രോളി വർഷങ്ങളോളം നിലനിൽക്കും. സാധനങ്ങൾ അടക്കും ചിട്ടയോടും കൂടി വയ്ക്കാനുള്ള സ്പേസ് ഇത് ഉറപ്പുവരുത്തുന്നു. സ്ക്രാച്ച് വരാനുള്ള എല്ലാ സാധ്യതകൾ കൂടുതലാണ്.

3) അമേരിക്കൻ ടൂറിസ്റ്റർ ലിഫ്റ്റോപ്

കട്ടിയുള്ള പോളിപ്രോപ്ലെയ്ൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ട്രോളിയാണ് അമേരിക്കൻ ടൂറിസ്റ്ററിന്റെ ലിഫ്റ്റോഫ്. 360 ഡി​ഗ്രിയിൽ തിരിയുന്ന ട്രോളികളാണ് ഇതിന്റെ പ്രത്യേകത. ടിഎസ്എ അപ്രൂവ്ഡ് ലോക്കും ഇതിനുണ്ട്. ഭാരക്കൂടുതലുള്ള ഈ ട്രോളി നിങ്ങളുടെ യാത്രയെ മികവുറ്റതാക്കുന്നു.

4) മകോബറ ദി ട്രാൻസിറ്റ് ലഗ്ഗേജ്

വളരെ ഒതുക്കമുള്ളതും എന്നാൽ സ്റ്റൈലിഷുമായ ട്രോളിയാണ് മകോബറ ട്രാൻസിറ്റ് ക്യാബിൻ ലഗ്ഗേജ്. ഒരുപാട് കാലം നിലനിൽക്കുന്ന പോളികാർബണേറ്റ് ഷെല്ലാണ് ഇതിനുള്ളത്. ടെലിസ്കോപ്പ് ഹാൻഡിലിങ്ങും ഈ ട്രോളിയുടെ പ്രത്യേകതയാണ്. ഭാരകുറവുള്ള ഈ ട്രോളി ഹ്രസ്വകാല യാത്രകൾക്ക് അനുയോജ്യമാണ്.

5) അപ്പർ കേസ് ബുള്ളറ്റ്

വിദേശയാത്രകൾക്ക് മികച്ച ഓപ്ഷനാണ് ഈ അപ്പർകേസ് 8600EHT4SLR സ്യൂട്ട് കെയ്സ്. ഹാർഡ്സൈഡഡ് പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ച ഈ ട്രോളിക്ക് വ്യത്യസ്ത ദിശ‍യിലോട്ട് സഞ്ചരിക്കുന്ന വീലുകളുമുണ്ട്. ടിഎസ്എ അപ്രീവ്ഡ് ലോക്കാണ് മറ്റൊരു സവിശേഷത.

6)സഫാരി ക്രെസൻറ് 8 വീൽസ്

പോളികാർബണേറ്റ് കൊണ്ട് നിർമിച്ചതാണ് സഫാരി ക്രെസൻറ് സ്യൂട്ട് കെയ്സ്. പോളികാർബണേറ്റ് കൊണ്ടാണ് ഇതി നിർമ്മിച്ചിരിക്കുന്നത്. വീലും പാക്കിം​ഗിനായുള്ള പ്രത്യേക സ്പേസുമാണ് ഈ ട്രോളിയുടെ പ്രത്യേകത. മറ്റുട്രോളികളെ അപേക്ഷിച്ച് ഭാരമുണ്ടെങ്കിലും ബിസിനസ് ട്രിപ്പിന് അനുയോജ്യമാണ്.

7) ടോമി ഹിൽഫിഗർ ക്യാബിൻ ട്രോളി

ടോമി ഹിൽഫിഗറിന്റെ ക്യാബിൻ ട്രോളി യാത്രകൾക്ക് അനുയോജ്യമാണ്. പോളികാർബണേറ്റ് ഹാർഡ് ഷെൽ കൊണ്ടാണ് ഈ ട്രോളി നിർമ്മിച്ചിരുന്നു. 360 ഡി​ഗ്രിയിൽ തിരിയുന്ന സ്പിന്നർ വീലുകളും കോമ്പിനേഷൻ ലോക്കുമാണ് പ്രത്യേകത. കനം കുറഞ്ഞ ഈ ട്രോളി ലക്ഷ്വറി ലുക്ക് നൽകുന്നു. ഹ്രസ്വകാല യാത്രകൾക്ക് അനുയോജ്യമാണ്.

8) സൂക്ക് ഹിമാചൽ ഷെവ്‌റോൺ റാഹി ട്രോളി

ഹ്രസ്വകാല യാത്രകൾക്ക് അനുയോജ്യമാണ് സൂക്കിന്റെ ഹിമാചൽ ഷെവ്‌റോൺ റാഹി ട്രോളി. ട്രോളിയിലെ ഷെവ്‌റോൺ പാറ്റേൺ ഒരു ലക്ഷ്വറി ലുക്ക് നൽകുന്നു. സ്പിന്നർ വീലുകളും സിപ്പർ ലോക്ക് പ്രൊവിഷനുമാണ് പ്രത്യേകത. ഭാരക്കുറവാണ് മറ്റൊരു സവിശേഷത.

ട്രോളി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിമാനത്തിൽ മുതൽ ഹോട്ടലുകളിൽ വരെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിന് ട്രോളി ബാഗുകൾ സഹായിക്കും. യാത്ര‌യനുസരിച്ച് ട്രോളി ബാ​ഗുകൾ തെരഞ്ഞെടുക്കണം. പാക്ക് ചെയ്യാനുള്ള വസ്തുകൾ ട്രോളി ബാ​ഗിൽ കൊള്ളുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ദീർഘകാലം ഉപയോ​ഗിക്കാൻ കഴിയുന്ന മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ട്രോളികൾ വേണം തെരഞ്ഞെടുക്കാൻ. ബാ​ഗുകളിലെ ലോക്കുകൾ മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.