5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Fixed Deposits Scheme: ഈ ബാങ്കുകൾ FD-യിൽ 7.9% വരെ പലിശ നൽകുന്നു, ഉടൻ നിക്ഷേപിച്ചാൽ നേട്ടം

Best Fixed Deposits Schemes: ഇന്ത്യയിലെ 7 വൻകിട ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളാണ് ഇവിടെ പരിശോധിക്കുന്നത്. നേട്ടം മനസ്സിലാക്കി നിക്ഷേപം നടത്തിയാൽ മികച്ച രീതിയിലുള്ള ഫലം എല്ലാവർക്കും ലഭിക്കും

Best Fixed Deposits Scheme: ഈ ബാങ്കുകൾ FD-യിൽ 7.9% വരെ പലിശ നൽകുന്നു, ഉടൻ നിക്ഷേപിച്ചാൽ നേട്ടം
Fixed Deposits | credits: Getty Images Creative
arun-nair
Arun Nair | Published: 07 Nov 2024 08:07 AM

സുരക്ഷിതമായി പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,മികച്ച ഓപ്ഷനാണ് ഫിക്സഡ് ഡിപ്പോസിറ്റ് . രാജ്യത്തെ പല ബാങ്കുകളും ഉപഭോക്താക്കൾക്ക് സ്ഥിരനിക്ഷേപത്തിന് വലിയ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ 7 വൻകിട ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് എത്രയാണെന്ന് പരിശോധിക്കാം.

എച്ച്‌ഡിഎഫ്‌സി

ഉപഭോക്താക്കൾക്ക് 4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ 7.40% പലിശയാണ് എച്ച്‌ഡിഎഫ്‌സി നൽകുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്ക് 7.90% വരെയാണ് ബാങ്കിൻ്റെ പലിശ . ഈ നിരക്കുകൾ 2024 ജൂലൈ 24 മുതൽ നിലവിൽ വന്നതാണ്.

ALSO READ: Post Office RD: ഒന്നും നോക്കാനില്ല, 10 ലക്ഷം പോസ്റ്റോഫീസിൽ നിന്നും എളുപ്പത്തിൽ നേടാം

ഐസിഐസിഐ

സാധാരണ പൗരന്മാർക്ക് 7.25% പലിശയും മുതിർന്ന പൗരന്മാർക്ക് 7.80% പലിശയുമാണ് 15 മാസം മുതൽ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്

390 മുതൽ 391 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.4% പലിശ നിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻ്റുകളുടെ അധിക ആനുകൂല്യവും ബാങ്ക് നൽകും. ഈ നിരക്കുകൾ 2024 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വരും.

ഫെഡറൽ ബാങ്ക്

സാധാരണ പൗരന്മാർക്ക് 777 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് ഫെഡറൽ ബാങ്ക് 7.4% പലിശയും മുതിർന്ന പൗരന്മാർക്ക് 7.9% പലിശയുമാണ് ബാങ്ക് നൽകുന്നത്. ഈ നിരക്കുകൾ 2024 ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ സാധാരണ പൗരന്മാർക്ക് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയുമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നൽകുന്നത്. ഈ നിരക്കുകൾ 2024 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നതാണ്.

ബാങ്ക് ഓഫ് ബറോഡ

400 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.3% പലിശയും മുതിർന്ന പൗരന്മാർക്ക് 7.8% പലിശയുമാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. നിരക്കുകൾ 2024 ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വന്നു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

സാധാരണ പൗരന്മാർക്ക് 456 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.3% പലിശയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 50 അടിസ്ഥാന പോയിൻ്റുകളുടെ അധിക ആനുകൂല്യവും ബാങ്ക് നൽകുന്നുണ്ട്.

 

Latest News