Bank Fines: എന്നിട്ടും പൈസ വന്നില്ലെങ്കിൽ ദിവസം 100 രൂപ പിഴ; ബാങ്ക് നിങ്ങൾക്ക് തരും
Bank Fines in Failed Transactions: പരിമിതമായ സമയത്തിനുള്ളിൽ ബാങ്ക് റീഫണ്ട് ചെയ്യും. ഇത് സംഭവിച്ചില്ലെങ്കിൽ ബാങ്ക് പിഴ അടയ്‌ക്കേണ്ടി വരും, ആർബിഐയുടെ കർശനമായ നിർദ്ദേശം വിഷയത്തിൽ നിലനിൽക്കുന്നുണ്ട്
എടിഎമ്മിൽ പോയി പൈസ പിൻവലിച്ച് ഒടുവിൽ അത് ലഭിക്കാതെ പുലിവാല് പിടിച്ചിട്ടുണ്ടോ? അല്ലെങ്കിൽ മറ്റൊരാൾക്ക് ഗൂഗിൾ പേയിൽ അയച്ച തുക കയ്യിൽ നിന്നും പോയിട്ടും അയാൾക്ക് ലഭിക്കാതെ നിങ്ങളെ വലച്ചിട്ടുണ്ടോ? ഇവക്കെല്ലാം പരിഹാരമായി ബാങ്കുകൾ റീ ഫണ്ട് നൽകാറുണ്ട്. എന്നാൽ ഇത് കൃത്യമായി സംഭവിച്ചില്ലെങ്കിൽ എന്തുണ്ടാവും എന്ന് അറിയുമോ? ഏതെങ്കിലും കാരണത്താൽ റീ ഫണ്ട് താമസിച്ചാൽ പ്രതിദിനം 100 രൂപ പിഴ ബാങ്ക് തന്നെ അടക്കേണ്ടി വരും. ഇക്കാര്യത്തിൽ ചില കർശന നിയമങ്ങൾ പുലർത്തുന്നുണ്ട് ആർബിഐ. എന്തൊക്കെയാണ് ഇവ എന്ന് നോക്കാം.
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും പണമിടപാട് പരാജയപ്പെട്ടാൽ, പരിമിതമായ സമയത്തിനുള്ളിൽ ബാങ്ക് റീഫണ്ട് ചെയ്യും. ഇത് സംഭവിച്ചില്ലെങ്കിൽ ബാങ്ക് പിഴ അടയ്‌ക്കേണ്ടി വരും. ഇക്കാര്യത്തിൽ ബാങ്കിംഗ് റെഗുലേറ്റർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കർശനമായ നിയമം എന്താണെന്ന് നമുക്ക് നോക്കാം.
Also Read: SIP Calculator: 500 രൂപ നിക്ഷേപിച്ചുകൊണ്ട് 60 ലക്ഷം നേടാം; എസ്‌ഐപി മാസ നിക്ഷേപം വെറുതെയാകില്ല
ആർബിഐയുടെ TAT ഹാർമോണൈസേഷൻ റൂൾ
ആർബിഐ 2019 സെപ്റ്റംബർ 20-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇടപാടുകൾ പരാജയപ്പെടുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പരമാവധി സമയം എത്രയാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഇടപാട് പരാജയപ്പെടുമ്പോൾ ബാങ്ക് ഡെബിറ്റ് ചെയ്ത പണം സമയപരിധിക്കുള്ളിൽ തിരിച്ചെടുക്കണം പൈസ തിരിച്ച് നൽകാൻ സമയമെടുത്താൽ ബാങ്ക് കാലതാമസം വരുത്തുന്ന ദിവസങ്ങളുടെ അടിസ്ഥാനത്തിൽ പെനാൽറ്റി വർദ്ധിക്കും.
പിഴ തുക എപ്പോൾ
പിഴ വെറുതേ നിങ്ങൾക്ക് ലഭിക്കില്ലെന്ന് അറിഞ്ഞിരിക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടിൻ്റെ സ്വഭാവം, പരാജയപ്പെട്ട ഇടപാടിൻ്റെ തരം അനുസരിച്ചാണ് എന്നിവ പ്രകാരമാണ് ബാങ്ക് പിഴ അടയ്‌ക്കുന്നത്. ഇടപാട് പരാജയപ്പെട്ടതിന് പിന്നിൽ ബാങ്ക് സംബന്ധമായ എന്തെങ്കിലും കാരണമുണ്ടെങ്കിൽ മാത്രമേ ബാങ്ക് പിഴ നൽകൂ.
ഏത് സാഹചര്യത്തിലാണ് പിഴ ചുമത്തുന്നത്?
നിങ്ങൾ എടിഎമ്മിൽ ഒരു ഇടപാട് നടത്തുകയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പോയിട്ടും പണം ലഭിച്ചില്ലെങ്കിൽ, ഇടപാട് നടന്ന ദിവസം മുതൽ 5 ദിവസത്തിനുള്ളിൽ ബാങ്ക് അത് തിരിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കണം. അഞ്ച് ദിവസം കഴിഞ്ഞാൽ കൂടുന്ന ദിവസങ്ങൾക്ക് പ്രതിദിനം 100 രൂപ പിഴ നിങ്ങൾക്ക് ലഭിക്കും.
കാർഡ്-ടു-കാർഡ് കൈമാറ്റം പരാജയപ്പെട്ടാൽ
നിങ്ങൾ ഒരു കാർഡ്-ടു-കാർഡ് ട്രാൻസ്ഫർ ഇടപാട് നടത്തുകയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോയിട്ടും ഗുണഭോക്താവിൻ്റെ അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ, ബാങ്ക് രണ്ട് ദിവസത്തിനുള്ളിൽ (T+1) ഡെബിറ്റ് റിവേഴ്‌സ് ചെയ്യണം, അതായത് ദിവസം ഇടപാടും അടുത്ത ദിവസവും, അല്ലാത്തപക്ഷം ബാങ്കിന് 100 രൂപ പിഴ അടയ്‌ക്കേണ്ടിവരും.
ഗൂഗിൾ പേ വഴിയെണെങ്കിലും
POS, കാർഡ് ട്രാൻസാക്ഷൻ, IMPS, UPI (ഗൂഗിൾ പേ അടക്കം ഏതും) എന്നിവ വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ, ബാങ്ക് പരമാവധി 2 ദിവസത്തെിനുള്ളിൽ ഇത് തിരികെ പണമയച്ച ആളുടെ അക്കൗണ്ടിൽ ഇടണം. ഈ കാലയളവിൽ പണം ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മുതൽ ബാങ്കിൽ 100 രൂപ പിഴ ചുമത്തും.