ഗ്രേറ്റ് ഇന്ത്യനും ബിഗ് ബില്യണും പൊടിപൂരം; ഇന്ത്യക്കാര്‍ക്ക് പ്രിയം ഇവയോട് മാത്രം | Amazon great Indian festival and Flipkart's big billion days one week collection and the favourite products of Indians Malayalam news - Malayalam Tv9

Great Indian-Big Billion Festival: ഗ്രേറ്റ് ഇന്ത്യനും ബിഗ് ബില്യണും പൊടിപൂരം; ഇന്ത്യക്കാര്‍ക്ക് പ്രിയം ഇവയോട് മാത്രം

Published: 

07 Oct 2024 16:52 PM

Amazon and Flipkart Sale: ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഓഫറുകള്‍ നല്‍കാന്‍ മത്സരിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കാന്‍ ആളുകളും പരസ്പരം മത്സരിച്ചു. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചത് എന്താണെന്ന് അറിയാമോ?

Great Indian-Big Billion Festival: ഗ്രേറ്റ് ഇന്ത്യനും ബിഗ് ബില്യണും പൊടിപൂരം; ഇന്ത്യക്കാര്‍ക്ക് പ്രിയം ഇവയോട് മാത്രം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സും (Image Credits: Social Media)

Follow Us On

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായാണ് ഇത്തവണ ഫ്ളിപ്പ്കാര്‍ട്ടും ആമസോണും എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതുവരെ കമ്പനി ഓഫര്‍ നല്‍കാതിരുന്ന പല ഉത്പന്നങ്ങള്‍ക്കും ഇത്തവണ ഓഫറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബിഗ് ബില്യണ്‍ ഡെയ്‌സും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും വളരെ ഗംഭീരമായിട്ടാണ് ഉപഭോക്താക്കള്‍ ആഘോഷിച്ചത്.

ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഓഫറുകള്‍ നല്‍കാന്‍ മത്സരിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കാന്‍ ആളുകളും പരസ്പരം മത്സരിച്ചു. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചത് എന്താണെന്ന് അറിയാമോ? ഇന്ത്യക്കാര്‍ പ്രധാനമായും വാങ്ങിക്കൂട്ടിയത് മൊബൈല്‍ ഫോണുകളും ഇലക്ട്രിക് ഉത്പന്നങ്ങളുമാണ്.

Also Read: Amazon Great Indian Festival : 60000 രൂപ വരെ കുറവ്, ഇത്രയും നിരക്കിൽ ഇനി S23 കിട്ടില്ല

ഡാറ്റം ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും വഴി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ 54,500 കോടി രൂപയാണ് വില്‍പനയാണ് നടന്നത്. ഇതില്‍ ഏകദേശം മൊബൈല്‍ ഫോണുകളും, ഇല്‌ക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉത്പന്നങ്ങളാണ്. ഈ 60 ശതമാനത്തില്‍ മൊബൈല്‍ ഫോണുകള്‍ 38 ശതമാനം മൊബൈല്‍ ഫോണും ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 21 ശതമാനവുമാണ്.

എന്നാല്‍ ഈ ആദായ വില്‍പനയിലെ താരമായത് ഐഫോണ്‍ 15 ഉം സാംസങ് ഗാലക്‌സി S23 എഫ്ഇയുമാണ്. ഇവ രണ്ടും വാങ്ങിക്കാനായിരുന്നു ഉപഭോക്താക്കള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ മത്സരം നടന്നത്. 30,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവായിരുന്നു ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും നല്‍കിയിരുന്നത്. ഓരോ കമ്പനിയും പുതിയ മോഡലുകള്‍ ഇറക്കിയതോടെ പഴയതിന്റെ വില കുത്തനെ ഇടിഞ്ഞു.

ഡബിള്‍ ഡോര്‍ ഫ്രിഡ്ജുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയായിരുന്നു. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍ ഭൂരിഭാഗം ആളുകളും ഇഎംഐ വഴിയാണ് ഇവയെല്ലാം സ്വന്തമാക്കിയത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ 70 ശതമാനവും ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നാണെന്നാണ് ആമസോണ്‍ വ്യക്തമാക്കുന്നത്.

Also Read: Amazon Great Indian Festival: അമ്പമ്പോ…! ഐഫോണിന് ഇത്രയും വിലക്കുറവോ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ

ഏകദേശം 11 കോടിയിലധികം ആളുകളാണ് ആദ്യ 48 മണിക്കൂറില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കമ്പനിയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ സന്ദര്‍ശിച്ചത്. ഇത് ഇതുവരെയുള്ള അപേക്ഷിച്ച് ഉയര്‍ന്ന റെക്കോര്‍ഡാണെന്നും ആമസോണ്‍ അവകാശപ്പെടുന്നുണ്ട്. ഇതില്‍ പകുതിയോളം പേരും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ളവരാണ്. മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ 75 ശതമാനം ടയര്‍ 2, ടയര്‍ 3 പട്ടണങ്ങളില്‍ നിന്നാണ്. എന്നാല്‍ 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ചതിന്റെ 70 ശതമാനവും ചെറിയ നഗരങ്ങളില്‍ നിന്നാണ്.

ദീപാവലിക്ക് മുമ്പായി വില്‍ 23 ശതമാനം കൂടി വര്‍ധിച്ച് ഏകദേശം 100,000 കോടി രൂപയിലെത്തുമെന്നാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 81,000 കോടി രൂപയുടെ വില്‍പനയായിരുന്നു നടന്നത്.

പപ്പായക്കുരു കളയല്ലേ; കാൻസറിനെ വരെ ചെറുക്കും
പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ?
വെള്ളയോ പിങ്കോ? ഏത് ഡ്രാഗൺ ഫ്രൂട്ടാണ് കൂടുതൽ നല്ലത്
Exit mobile version