Air India Express Flash Sale: വെറും 1599 രൂപയ്ക്ക് പറന്നുയരാം… എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ

Air India Express Flash Sale Offer: നേരത്തെ ബുക്ക് ചെയ്താൽ ചെക്ക് ഇൻ ബാഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി ലഭിക്കും. എന്നാൽ കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപ ഈടാക്കുന്നതാണ്.

Air India Express Flash Sale: വെറും 1599 രൂപയ്ക്ക് പറന്നുയരാം... എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ

Image Credits: PTI

Published: 

12 Nov 2024 19:15 PM

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിൽ വെറും 1599 രൂപ മുതലാണ് വിമാന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ. അതേസമയം നവംബർ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് 1599 രൂപ മുതലുള്ള ഓഫർ ലഭിക്കുന്നത്. അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കുന്നതാണ്.

നേരത്തെ ബുക്ക് ചെയ്താൽ ചെക്ക് ഇൻ ബാഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി ലഭിക്കും. എന്നാൽ കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപ ഈടാക്കുന്നതാണ്. അതേസമയം അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപ മാത്രമാണ് ഈടാക്കുക.

ഇതെല്ലാം കൂടാതം എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ ലോയൽറ്റി അംഗങ്ങൾക്ക് 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 25 ശതമാനം കിഴിവിൽ ടിക്കറ്റ് എടുക്കാനുള്ള അവസരവുമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 30 പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ആഴ്ചതോറും ഒരോ പുതിയ വിമാനം വീതം എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലീറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോയൽറ്റി അംഗങ്ങൾക്കാകട്ടെ 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, സീറ്റുകൾ, മുൻഗണന സേവനങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരർ, ഡോക്ടർമാർ, നഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഇപ്പോഴുണ്ട്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ