NPS Calculator : പെൻഷനായാൽ മാസം 1.5 ലക്ഷം രൂപ ലഭിക്കണോ? ദിവസവും 400 രൂപ മാറ്റിവെക്കൂ
NPS Calculator Investment Scheme : നിങ്ങളുടെ കരിയർ എന്നാരംഭിക്കുന്നോ അന്ന് തന്നെ നിങ്ങളുടെ പെൻഷനുള്ള നിക്ഷേപങ്ങളും ആരംഭിക്കണം. ഇതിനായി മികച്ച ഒരു നിക്ഷേപ പ്ലാനാണ് ദേശീയ പെൻഷൻ സ്കീം (എൻപിഎസ്) നൽകുന്നത്. അത് എങ്ങനെയെന്ന് പരിശോധിക്കാം
വിരമിച്ചതിന് ശേഷം നിങ്ങൾക്ക് 1.5 ലക്ഷം രൂപ മാസം പെൻഷനായി വേണോ? എങ്കിൽ ദേശീയ പെൻഷൻ സ്കീമിൽ (NPS) ഇതിനായി നിക്ഷേപ സ്കീമുണ്ട്. റിട്ടയർമെൻ്റിനായി പണം സ്വരൂപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദേശീയ പെൻഷൻ സംവിധാനം ഒരു മികച്ച സംരംഭമാണ്. നിങ്ങൾ എത്ര നേരത്തെ നിക്ഷേപിക്കുന്നുവോ പെൻഷനാകുന്ന സമയത്ത് മികച്ച റിട്ടേണും ലഭിക്കും. എപ്പോൾ കരിയർ അരംഭിക്കുന്നോ അപ്പോൾ തന്നെ ഒരു ഉദ്യോഗാർഥിയുടെ റിട്ടയർമെൻ്റ് യാത്രയ്ക്കും തുടക്കമാകും.
ഇപ്പോൾ 25 വയസുള്ള ഒരു വ്യക്തി പുതുതായി ജോലി പ്രവേശിച്ചതിന് ശേഷം 1.5 ലക്ഷം രൂപ പെൻഷൻ ലഭിക്കുന്നതിനായി എത്ര നാളത്തേക്ക് എത്ര രൂപ വീതം നിക്ഷേപിക്കണമെന്ന് പരിശോധിക്കാം.
ALSO READ : Credit Score: ക്രെഡിറ്റ് സ്‌കോര്‍ താളം തെറ്റിയാല്‍ എല്ലാം കഴിഞ്ഞു; ശരിയാക്കാന്‍ വഴിയുണ്ട്
എത്ര തുക നിക്ഷേപിക്കണം
എൻപിഎസിൽ നിക്ഷേപം നടത്തി 1.5 ലക്ഷം രൂപ പെൻഷൻ നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഈ തുക പ്രതിവർഷം 18 ലക്ഷം രൂപ വരും. ഇത് നേടുന്നതിന്, 25 വയസ്സുള്ള ഒരാൾ 40 വർഷത്തേക്ക് എല്ലാ മാസവും 12,000 രൂപ നിക്ഷേപിക്കണം. നിങ്ങൾ 40 വർഷത്തേക്ക് 12,000 രൂപ നിക്ഷേപിച്ചാൽ, 65 വയസ്സിൽ നിങ്ങൾക്ക് എല്ലാ മാസവും 1.5 ലക്ഷം രൂപ പെൻഷൻ ലഭിക്കും.
എത്ര തരം അക്കൗണ്ടുകൾ ഉണ്ട്?
എൻപിഎസിൽ രണ്ട് തരത്തിലുള്ള അക്കൗണ്ടുകളുണ്ട്. ടയർ 1 അക്കൗണ്ട്, ടയർ 2 അക്കൗണ്ട്. തിരഞ്ഞെടുത്ത സ്കീമിൽ നിങ്ങൾ നിക്ഷേപിക്കുന്ന സ്ഥിരമായ വിരമിക്കൽ ഫണ്ടായി ടയർ 1 പ്രവർത്തിക്കുന്നു. അതേ സമയം, ടയർ 2 അക്കൗണ്ട് സ്വമേധയാ പിൻവലിക്കാനുള്ള ഓപ്ഷൻ നൽകുന്നു, അത് ടയർ 1 അക്കൗണ്ട് സജീവമാകുമ്പോൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
നികുതി ആനുകൂല്യങ്ങൾ
എൻപിഎസിൽ നിക്ഷേപിക്കുന്നവർക്ക് പല തരത്തിലുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ സെക്ഷൻ 80CCD(1) പ്രകാരം ശമ്പളത്തിൻ്റെ 10 ശതമാനം വരെ നികുതിയിളവ് അനുവദനീയമാണ്. ഇത് കൂടാതെ, സെക്ഷൻ 80CCD(1B) പ്രകാരം 50,000 രൂപ വരെ അധിക നികുതി കിഴിവ് ക്ലെയിം ചെയ്യാം. റിട്ടയർമെൻ്റ് സേവിങ്സ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് എൻപിഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.