5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ratan Tata: അവിവാഹിതനായ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക്; ഉയരുന്നത് മൂന്ന് പേരുകള്‍

Ratan Tata Business: രത്തന്‍ അവിവാഹിതനാണ്, അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്പോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.

Ratan Tata: അവിവാഹിതനായ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക്; ഉയരുന്നത് മൂന്ന് പേരുകള്‍
രത്തന്‍ ടാറ്റ
shiji-mk
SHIJI M K | Published: 10 Oct 2024 08:25 AM

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ (Ratan Tata) മരണത്തെ ഇന്ത്യക്കാര്‍ വരവേറ്റത് ഏറെ ദുഃഖത്തോടെയാണ്. മുംബൈയിലെ ആശുപത്രിയില്‍ വെച്ച് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 86ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ രത്തന്‍ ടാറ്റയെ കുറിച്ച് പറയാന്‍ നിരവധി കാര്യങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകള്‍ക്കുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ വിയോഗം ബിസിനസ് ലോകത്തേക്ക് ഒരു ചോദ്യം കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. ആരാണ് ഇനി ടാറ്റാ ഗ്രൂപ്പിനെ നയിക്കാനെത്തുന്നത് എന്നാണത്, ഈ ചോദ്യം ഏറെ പ്രസക്തമാണ്. അതിന് കാരണം, രത്തന്‍ അവിവാഹിതനാണ്, അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്പോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍.

Also Read: Ratan Tata: ‘അപൂര്‍വ രത്‌നം നഷ്ടപ്പെട്ടു’; രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്‌

രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളാണ് ലിയ, മായ, നെവില്‍ എന്നിവര്‍. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള പ്രാഥമിക സ്ഥാപനമായ സര്‍ ദോറാബ്ജി ടാറ്റാ ട്രസ്റ്റിന്റെ.ും, സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിന്റെയും ട്രസ്റ്റിമാരായി ഈ മൂന്നുപേരെയും നിയമിക്കാനായി രത്തന്‍ ടാറ്റ അംഗീകാരം നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ മൂവരും നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗങ്ങളാണ്.

രത്തന്‍ ടാറ്റയുടെ മരണത്തോടെ ഇവര്‍ മൂന്നുപേരും ടാറ്റ ഓപ്പറേറ്റിങ് കമ്പനികളുടെ ബോര്‍ഡ് സ്ഥാപനങ്ങളിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇവര്‍ മൂന്നുപേരും വിവിധ ടാറ്റാ ഓപ്പറേറ്റിങ് കമ്പനികളില്‍ മാനേജര്‍ പദവികള്‍ വഹിക്കുന്നുണ്ട്.

ലിയ ടാറ്റ

സ്‌പെയിനിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്നാണ് ലിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി, താജ് ഹോട്ടല്‍സ് എന്നിവയില്‍ പ്രധാന പങ്ക് കൂടിയുണ്ട് ലിയയ്ക്ക്. ലിയ ഇപ്പോള്‍ ഹോസ്പിറ്റാലിറ്റിയില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.

Also Read: Ratan Tata : ‘ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള വ്യക്തിത്വം’; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മായ ടാറ്റ

ബയേസ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മായ ടാറ്റ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റല്‍ സംരംഭങ്ങളിലാണ് മായ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ ടാറ്റ ന്യൂ ആപ്പിന് പിന്നിലും വലിയ പങ്ക്.

നെവില്‍ ടാറ്റ

ട്രെന്റ് ലിമിറ്റഡിന് കീഴിലുള്ള സ്റ്റാര്‍ ബസാറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് നെവില്‍. ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതാവ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മാനസി കിര്‍ലോസ്‌കര്‍ ആണ് നെവിലിന്റെ ഭാര്യ.

Latest News