7th Pay Commission DA Hike 2025 : പുതുവർഷത്തിൽ ക്ഷാമബത്ത 56 ശതമാനം? ഡിഎ വർധനക്ക് കാത്ത് കേന്ദ്ര ജീവനക്കാർ

DA Hike 2025: ഏഴാം ശമ്പള കമ്മീഷനു കീഴിൽ, വർഷത്തിൽ രണ്ടുതവണ (ജനുവരി, ജൂലൈ)യാണ് ഡിഎ വർധിപ്പിക്കുന്നത്. ഇത്തവണ, 2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ ഡാറ്റ 2025 ജനുവരിയിലെ ഡിഎ റിവിഷനിൽ പരിഗണിക്കാം

7th Pay Commission DA Hike 2025 : പുതുവർഷത്തിൽ ക്ഷാമബത്ത 56 ശതമാനം? ഡിഎ വർധനക്ക് കാത്ത് കേന്ദ്ര ജീവനക്കാർ

7th Pay Da Hike 2025

Published: 

02 Jan 2025 20:28 PM

പുതുവർഷത്തിൽ ക്ഷാമബത്ത വർധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം എന്ത് തീരുമാനം എടുക്കും എന്ന ചിന്തയിലാണ് കേന്ദ്ര ജീവനക്കാർ. നിലവിലുള്ള ക്ഷാമബത്തയിൽ നിന്നും കുറഞ്ഞത് 3 ശതമാനമെങ്കിലും വർധന കേന്ദ്രം അംഗീകരിച്ചാൽ 56 ശതമാനം എന്ന മാജിക്കൽ നമ്പരിലേക്ക് ഡിഎ എത്തും. എഐസിപിഐ (ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) അടിസ്ഥാനമാക്കിയാണ് ഡിഎ കണക്കാക്കുന്നത്. ഇത്തവണ 2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ സൂചിക കണക്കാക്കിയായിരിക്കും അന്തിമ തീരുമാനം. 2024 ഒക്‌ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 2025 ജനുവരിയിൽ ഡിഎയിൽ 3% വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉറപ്പാണെന്ന് വിവരങ്ങൾ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ കാത്തിരിക്കുകയാണ്. 2024 നവംബറിലും ഡിസംബറിലും ഈ കണക്ക് 145 ആയി തുടരുകയാണെങ്കിൽ, 2025 ജനുവരിയിൽ DA 56% ആയി വർദ്ധിക്കും.

കേന്ദ്ര ജീവനക്കാർക്കുള്ള പ്രയോജനം

AICPI (ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) ആണ് കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനയുടെ അടിസ്ഥാനം. 2024 ഒക്ടോബറിലെ കണക്കുകൾ പ്രകാരം സൂചിക 144.5 പോയിൻ്റിലെത്തി. മുൻ മാസങ്ങളിലെ കണക്കുകൾ നോക്കിയാൽ പുതിയ വർഷം സർക്കാൻ ഡിഎ 53% ൽ നിന്ന് 56% ആയി ഉയർത്തിയേക്കാം. ക്ഷാമബത്ത 3% കൂടി വർധിക്കുന്നതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ മാസവും വർധനയുണ്ടാകും.

ഡിഎ വർഷത്തിൽ രണ്ടുതവണ

ഏഴാം ശമ്പള കമ്മീഷനു കീഴിൽ, വർഷത്തിൽ രണ്ടുതവണ (ജനുവരി, ജൂലൈ)യാണ് ഡിഎ വർധിപ്പിക്കുന്നത്. ഇത്തവണ, 2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ ഡാറ്റ 2025 ജനുവരിയിലെ ഡിഎ റിവിഷനിൽ പരിഗണിക്കും. 2024 സെപ്റ്റംബറിൽ എഐസിപിഐ ഇൻഡക്സ് 143.7 ആയിരുന്നു. 2024 ഒക്ടോബറിൽ, അത് 144.5 ൽ എത്തി, ഡിഎ സ്കോർ 55.05% ന് അടുത്തായിരുന്നു. 2024 നവംബറിൽ ഇത് 1 പോയിൻ്റെങ്കിലും വർദ്ധിച്ചാൽ, അത് 145.5 ൽ എത്തും, ഇത്തരത്തിൽ DA 55.63% ൽ എത്തും. അതേ സമയം ഡിസംബറിൽ എഐസിപിഐ സൂചിക 0.50 പോയിൻ്റ് കൂടിയാൽ അത് 146 പോയിൻ്റാകും. ഈ സാഹചര്യത്തിൽ ക്ഷാമബത്ത 56.29 ശതമാനമായേക്കാം. ഇതെല്ലാം ഡിസംബറിൽ പുറത്തുവിടുന്ന ഔപചാരിക ഡാറ്റയെ ആശ്രയിച്ചിരിക്കും.

ബജറ്റിലും ശ്രദ്ധ പുലർത്തുക

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും ജനുവരിയിലെ ഡിഎ വർദ്ധനവിന് പുറമേ, 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബജറ്റിൽ കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാവാനും സാധ്യതയുണ്ട്. ഇതും ജീവനക്കാർക്ക് പ്രതീക്ഷയുള്ള ഒന്നാണ്.

എപ്പോൾ പ്രഖ്യാപിക്കും?

ക്ഷാമബത്ത (ഡിഎ) വർദ്ധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി മാർച്ചിൽ നടത്താറുണ്ട്. ഹോളിക്ക് മുമ്പ് വേണമെങ്കിലും സർക്കാരിന് പ്രഖ്യാപനം നടത്താം. അന്തിമ കണക്കുകൾ ലഭ്യമാകുന്നത് വരെ, പ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്ന് പറയാൻ പ്രയാസമാണ്. മാർച്ചിലെ പ്രഖ്യാപനത്തിന് ശേഷം, 2025 ഏപ്രിലിലെ ശമ്പളത്തോട് ചേർത്ത് ഇത് ജീവനക്കാർക്ക് ലഭിക്കാം. പെൻഷൻകാർക്കും ആനുപാതികമായി ക്ഷാമാശ്വാസത്തിൽ ഇതിൻ്റെ പ്രയോജനം ലഭിക്കും.

Related Stories
High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ
Kerala Gold Rate: ആഹാ ഇത് വല്ലാത്ത വിലയായിപ്പോയല്ലോ! ഇന്നത്തെ സ്വര്‍ണവില അറിയേണ്ടേ?
OYO Check In Rules : ആ പ്ലാനൊക്കെ മടക്കി പോക്കറ്റില്‍ വച്ചേരെ ! അവിവാഹിതര്‍ക്ക് ‘ഓയോ’യിലേക്ക്‌ ഇനി അങ്ങനെയങ്ങ് പോകാനാകില്ല; കാരണം ഇതാണ്‌
Kerala Gold Rate : പുതുവര്‍ഷം പിറന്നിട്ട് അഞ്ച് ദിവസം, സ്വര്‍ണവില കുറഞ്ഞത് ഒരേയൊരു തവണ; വരും ദിവസങ്ങളില്‍ എന്ത് പ്രതീക്ഷിക്കാം ?
Kerala Gold Rate: അർമാദത്തിന് ശേഷം കിതപ്പ്! സ്വർണവിലയിൽ ഇടിവ്, നിരക്കറിയാം
EPFO ATM Card And Mobile App: വരുന്നൂ…; ഇപിഎഫ്ഒ ആപ്പ് മെയ്-ജൂൺ മാസങ്ങളിൽ പുറത്തിറക്കും, എടിഎം സൗകര്യവും ഉടൻ
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ