പുതിയ ബജറ്റ് സ്ത്രീകളെ സന്തോഷിപ്പിക്കുമോ? ഏതെല്ലാം മേഖലകളില്‍ പ്രതീക്ഷവെക്കാം? | Budget 2024-25 expecting women empowerment schemes, Pradhan Mantri Kisan Samman Nidhi benefits for ladies Malayalam news - Malayalam Tv9

Budget 2024-25: പുതിയ ബജറ്റ് സ്ത്രീകളെ സന്തോഷിപ്പിക്കുമോ? ഏതെല്ലാം മേഖലകളില്‍ പ്രതീക്ഷവെക്കാം?

Updated On: 

26 Jun 2024 19:32 PM

Third Modi Government's First Budget: സ്ത്രീകള്‍ക്കായുള്ള സംരംഭകത്വം കൊണ്ട് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതിന് സാധിച്ചുവെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനിയും അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായേക്കാം.

1 / 7മോദി

മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റിലേക്കാണ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ. പുതിയ ബജറ്റില്‍ എന്തെല്ലാം കാര്യങ്ങളാണ് ജനങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

2 / 7

വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകളും ഉണ്ട്. അവശ്യ സാധനങ്ങളുടെ സബ്‌സിഡി വര്‍ധിപ്പിക്കുന്നതും നിലവിലുള്ള പദ്ധതികളില്‍ അധികമായി ആനുകൂല്യം പ്രഖ്യാപിക്കുന്നതുമെല്ലാം ആ പ്രതീക്ഷയില്‍പ്പെടുന്നതാണ്.

3 / 7

പാചക വാതകത്തിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പോലെയുള്ള സ്‌കീമുകളില്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. മാത്രമല്ല, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിങ് വര്‍ധിപ്പിക്കണമെന്നും സൗജന്യ അല്ലെങ്കില്‍ സബ്‌സിഡി അധിഷ്ഠിത ആരോഗ്യ പരിശോധനകള്‍ സ്ത്രീകള്‍ക്കായി നടത്തണമെന്നും നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതുകൊണ്ട് ആ മേഖലയിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

4 / 7

സ്ത്രീകള്‍ക്കായുള്ള സംരംഭകത്വം കൊണ്ട് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതിന് സാധിച്ചുവെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനിയും അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായേക്കാം.

5 / 7

സ്ത്രീ സംരംഭകത്വം, സ്ത്രീ സുരക്ഷ ശാക്തീകരണം, വ്യവസായം എന്നിവകൊണ്ട് സ്ത്രീ പ്രാതിനിധ്യം രാജ്യത്ത് വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഇനിയും സ്ത്രീകള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യാന്‍ സാധ്യതയുണ്ട്.

6 / 7

പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം 70 ശതമാനത്തില്‍ അധികം വീടുകള്‍ സ്ത്രീകള്‍ക്ക് അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

7 / 7

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പ്രയോജനം ഏകദേശം 3 കോടി സ്ത്രീകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.

Follow Us On
Exit mobile version