ബോബി ചെമ്മണ്ണൂർ
സ്വർണവ്യാപാര കുടുംബമായ ചെമ്മണ്ണൂരിൽ നിന്നുള്ള വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനും സോഷ്യൽ മീഡിയ താരവുമായി ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേ. ബോബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിലുള്ള ചെമ്മണ്ണൂർ ഇൻ്റർനാഷ്ണൽ ജുവലേഴ്സ്, ബോച്ചേ ഗോൾഡ് ലോൺ, ചെമ്മണ്ണൂർ നിധി, ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ബോബി ബസാർ തുടങ്ങിയവയുടെ എംഡിയാണ്. സോഷ്യൽ മീഡിയ ലോകത്താണ് ബോബി ചെമ്മണ്ണൂരിനെ ബോച്ചേ എന്ന് അറിയപ്പെടുന്നത്. ദ്വയാർഥങ്ങളിലൂടെ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് തുടങ്ങിയ നിരവധി വിമർശനങ്ങൾ ബോബി ചെമ്മണ്ണൂരിനെതിരെ ഉണ്ട്.