5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Astrological Remedies: വെറുതെ ഇരുന്നാലും പണം വാരാം; ഈ നമ്പര്‍ എഴുതി സൂക്ഷിച്ചാല്‍ മതി

Astrological Solutions to Become Rich: പ്രത്യേക രീതിയില്‍ ഒരു നമ്പര്‍ എഴുതി സൂക്ഷിക്കുന്നത് ധനം കൈവരാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇത് ചെയ്യേണ്ട രീതിയില്‍ പ്രയോഗിച്ചാല്‍ മാത്രമേ കാര്യലാഭമുണ്ടാകൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മഹാലക്ഷ്മിയുടെ ബീജമന്ത്രവും അതിനൊപ്പം ഒരു ഏഞ്ചല്‍ നമ്പറും ചേര്‍ത്ത് എഴുതുന്നതാണീ രീതി.

Astrological Remedies: വെറുതെ ഇരുന്നാലും പണം വാരാം; ഈ നമ്പര്‍ എഴുതി സൂക്ഷിച്ചാല്‍ മതി
Follow Us
shiji-mk
SHIJI M K | Published: 16 Jun 2024 14:04 PM

സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുന്നതിന് പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല വിശ്വാസങ്ങളെ കൂട്ടുപിടിച്ചാണ് ഈ വഴികളെല്ലാം പരീക്ഷിച്ച് നോക്കാറ്. സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ രീതി കൂടി പരീക്ഷിച്ചുനോക്കാവുന്നതാണ്. പ്രത്യേക രീതിയില്‍ ഒരു നമ്പര്‍ എഴുതി സൂക്ഷിക്കുന്നത് ധനം കൈവരാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇത് ചെയ്യേണ്ട രീതിയില്‍ പ്രയോഗിച്ചാല്‍ മാത്രമേ കാര്യലാഭമുണ്ടാകൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മഹാലക്ഷ്മിയുടെ ബീജമന്ത്രവും അതിനൊപ്പം ഒരു ഏഞ്ചല്‍ നമ്പറും ചേര്‍ത്ത് എഴുതുന്നതാണീ രീതി.

എന്താണ് ഏഞ്ചല്‍ നമ്പര്‍

നമ്മുടെ ദൈനംദിന ജീവിതത്തില്‍ പലപ്പോഴും അപ്രതീക്ഷിതവും ആവര്‍ത്തിച്ച് കാണാനും സാധിക്കുന്ന സഖ്യകളുടെ ശ്രേണികളാണ് ഏഞ്ചല്‍ നമ്പറുകള്‍. ഉദാഹരണത്തിന് 111,222,333 ഇതെല്ലാം ഏഞ്ചല്‍ നമ്പറുകളാണ്. ഇതിനെ ഒരു ഭാഷയായി കൂടിയാണ് സംഖ്യാശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നത്. ഇത് ഒരു സന്ദേശമാണെന്നാണ് വിശ്വാസം. നമ്മുടെ ജീവിതത്തിന് വെളിച്ചം നല്‍കുന്ന പല കാര്യങ്ങളും ഈ നമ്പറുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഏഞ്ചല്‍ നമ്പറും ബീജ മന്ത്രവും

ഓരോ ദേവതമാര്‍ക്കും ഓരോ ബീജാക്ഷരമുണ്ട്. ബീജം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിത്ത് എന്നാണ്. ബീജത്തില്‍ നിന്ന് വിത്തുണ്ടാകുന്നതുപോലെ തന്നെ പണവും നേടാം. ശ്രീം എന്നതാണ് ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ ബീജാക്ഷരം. ശ്രീം എന്നതിനൊപ്പം ഒരു ഏഞ്ചല്‍ നമ്പര്‍ കൂടി എഴുതിയാല്‍ ധനനേട്ടം ഉറപ്പാണ്.

എപ്പോള്‍ എഴുതാവുന്നതാണ്

ധനം ലഭിക്കാനായി ഏഞ്ചല്‍ നമ്പര്‍ മാത്രമാണ് എഴുതുന്നത് എങ്കില്‍ എപ്പോള്‍ വേണമെങ്കിലും എഴുതാവുന്നതാണ്. എന്നാല്‍ ഇതിനോടൊപ്പം ബീജാക്ഷരം കൂടി എഴുതുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുളിച്ച് ശുദ്ധമായതിന് ശേഷം മാത്രമേ ബീജാക്ഷരം ചേര്‍ത്ത് ഏഞ്ചല്‍ നമ്പര്‍ എഴുതാന്‍ പാടുകയുള്ളു.

പൗര്‍ണമിയില്‍, കറുത്തവാവ് കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച, കറുത്തവാവ് കഴിഞ്ഞ് മൂന്നാം ദിവസം എന്നീ ദിവസങ്ങളില്‍ ഇത് എഴുതാവുന്നതാണ്. രാഹുകാലത്തും യമകണ്ഠകാലത്തും എഴുതാന്‍ പാടില്ല.

ഏത് നമ്പര്‍ എഴുതണം

2918 എന്ന നമ്പറാണ് നിങ്ങള്‍ എഴുതേണ്ടത്. ബേ ഇലയിലോ, ആലിലയിലോ ആണ് പ്രധാനമായും എഴുതേണ്ടത്. ഇവ ഒരിക്കലും നിലത്ത് വീണതായിരിക്കരുത്. വരയില്ലാത്ത വെള്ള പേപ്പറിലും എഴുതാവുന്നതാണ്. ഇലകളില്‍ എഴുതുന്നതാണ് അത്യുത്തമം. നാം കടം എന്ന് ഒരിക്കലും എഴുതാതിരിക്കാന്‍ ശ്രദ്ധിക്കുക. പച്ച മഷി പേനകൊണ്ടാണ് എഴുതേണ്ടത്. ഇപ്രകാരം എഴുതിയ ശേഷം പഴ്‌സിലോ അലമാരയിലോ സൂക്ഷിക്കാവുന്നതാണ്.

Stories