5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Thiruvananthapuram Influencer Death: തിരുവനന്തപുരത്തെ ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറുടെ മരണം: സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം

Cyber Attack On Instagram Influencer: പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

Thiruvananthapuram Influencer Death: തിരുവനന്തപുരത്തെ ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറുടെ മരണം: സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം
Follow Us
neethu-vijayan
Neethu Vijayan | Updated On: 18 Jun 2024 11:14 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ (Thiruvananthapuram)  ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ (Instagram Influencer) പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ സമൂഹ മാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന (Cyber Attack) ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയാണ് പെൺകുട്ടിക്ക് സമൂഹമാധ്യമ ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.

അധിക്ഷേപ കമൻ്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

ആത്മഹത്യാക്കുറിപ്പിൽ നിന്നും ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ വീട്ടിൽ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. കടുത്ത സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം.

ALSO READ: തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു

ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെങ്കിലും സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തും. സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ച് വരികയാണ്. പെൺകുട്ടിയുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവിനെയും ചോദ്യം ചെയ്തേക്കും. ആത്മഹത്യയ്ക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് കുട്ടി മരിച്ചത്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാർജ്ജിച്ച പെൺകുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെയാണ് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ഇപ്പോൾ നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും.

Stories