Beard in Prison: താടി വളർത്തുന്നവരുടെ എണ്ണം കൂടുന്നു; കേരളത്തിലെ ജയിലുകളിൽ അസാധാരണ പ്രതിസന്ധി
Beard Growing in Kerala Prisons: പൂജപ്പുര സെൻട്രൽ ജയിൽ, വിയ്യൂർ, തവനൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ, വിയ്യൂർഅതീവ സുരക്ഷാ ജയിൽ, സംസ്ഥാനത്തെ വിവിധ തുറന്ന ജയിലുകൾ എന്നിവിടങ്ങളിലെ തടവുകാരാണ് താടി വളർത്താൻ അനുമതി തേടുന്നത്.
കൊച്ചി: കേരളത്തിലെ ജയിലുകളിൽ അസാധാരണമായൊരു പ്രശ്നം വന്നു പെട്ടിരിക്കുകയാണ്. താടി വളർത്തുന്നവരുടെ എണ്ണത്തിൽ വർധനയും ഇതിനൊപ്പം തന്നെ അനുമതി ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണത്തിൽ വർധനയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജയിൽ അധികൃതർ. അപേക്ഷയുമായെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പൂജപ്പുര സെൻട്രൽ ജയിൽ, വിയ്യൂർ, തവനൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ, വിയ്യൂർഅതീവ സുരക്ഷാ ജയിൽ, സംസ്ഥാനത്തെ വിവിധ തുറന്ന ജയിലുകൾ എന്നിവിടങ്ങളിലെ തടവുകാരാണ് താടി വളർത്താൻ അനുമതി തേടുന്നത്.
കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്‌മെൻ്റ്) റൂൾ 292 (1) പ്രകാരം ഒരു തടവുകാരന് താടി വളർത്താൻ അവകാശമുണ്ട് എങ്കിലും അച്ചടക്കം ശുചിത്വം എന്നിവ കണക്കിലെടുത്ത് ഇത്തരം പ്രവണതകൾ സാധാരണയായി അംഗീകരിക്കാറില്ല. മതപരമായ ആവശ്യങ്ങളുടെ ഘട്ടങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്.
താടി വളർത്തുന്ന തടവുകാരുടെ എണ്ണത്തിൽ നിലവിൽ പ്രത്യേക രജിസ്റ്ററുകളൊന്നുമില്ല അതുകൊണ്ട് തന്നെ ആരൊക്കെ താടി വളർത്തുന്നുവെന്ന് പറയാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്തു കൊണ്ടാണ് ജയിൽ അധികൃതർ താടി വളർത്തുന്നത് എതിർക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാർത്ത ആദ്യം പുറത്തുവിട്ട ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
“മുടി മറ്റ് തടവുകാരുടെ ഭക്ഷണത്തിൽ വീണേക്കാം, ഇത് ജയിലിനുള്ളിൽ സംഘർഷങ്ങൾക്കും സുരക്ഷാ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം,” ഇതു കൊണ്ടാണ് താടി വളർത്തലിന് ജയിൽ വകുപ്പ് പച്ചക്കൊടി കാണിക്കാത്തത്. ഇവിടെയും പ്രശ്നം തീരുന്നില്ല നീളൻ താടിക്ളാണ് പ്രശ്നക്കാർ.തടവുകാർ നീളമുള്ള താടി വളർത്തുന്നത് മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കിയേക്കാം എന്നാണ് സൂചന.
യുഎപിഎ കേസിൽ സെൻട്രൽ ജയിലിലെ തടവിൽ കഴിയുന്ന എം സഹദ് താടി വളർത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ വിയ്യൂർ ജയിൽ സൂപ്രണ്ട് കോടതിയിൽ എതിർത്തിരുന്നു. ശുചിത്വവും അച്ചടക്കവും പാലിക്കാൻ ചട്ടപ്രകാരം മുടി മുറിക്കലും താടി വടിക്കലും അനിവാര്യമാണെന്ന് സൂപ്രണ്ട് കോടതിയിൽ വാദിക്കുകയും ചെയ്തു.