5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Armed Police Vacancies: പോലീസ് ജോലിയാണോ ലക്ഷ്യം? എങ്കിലിതാ സായുധ പോലീസില്‍ മികച്ച അവസരങ്ങള്‍

Armed Police Vacancies and How to Apply: കേന്ദ്ര സായുധ പോലീസ് സേനകളില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, വാറണ്ട് ഓഫീസര്‍, ഹവില്‍ദാര്‍ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

Armed Police Vacancies: പോലീസ് ജോലിയാണോ ലക്ഷ്യം? എങ്കിലിതാ സായുധ പോലീസില്‍ മികച്ച അവസരങ്ങള്‍
Follow Us
shiji-mk
SHIJI M K | Published: 13 Jun 2024 14:29 PM

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ജോലി നേടണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാരില്ല. എന്നാല്‍ പോലീസ് ജോലിക്ക് അപേക്ഷിക്കേണ്ടതിന് ആവശ്യമായ കാര്യങ്ങള്‍ അറിയാത്തതാണ് പലരുടെയും പ്രശ്‌നം. മാത്രമല്ല, എപ്പോഴാണ് ജോലിക്ക് അപേക്ഷിക്കുന്നതിന് നോട്ടിഫിക്കേഷന്‍ വരുന്നതെന്നും പലരും കാണാറില്ല.

ഇപ്പോഴിതാ കേന്ദ്ര സായുധ പോലീസ് സേനകളില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, വാറണ്ട് ഓഫീസര്‍, ഹവില്‍ദാര്‍ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ അവസരം ആരും പാഴാക്കരുത്. 1526 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് അഥവാ സിആര്‍പിഎഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അല്ലെങ്കില്‍ ബിഎസ്എഫ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന സിഐഎസ്എഫ്, സശസ്ത്ര സീമാബെല്‍ അഥവാ എസ്എസ്ബി, അസം റൈഫിള്‍ എന്ന എആര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ് വന്നിരിക്കുന്നത്. പുരുഷന്മാര്‍ക്ക് മാത്രമല്ല, വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍/ കോംബാറ്റന്‍ഡ് സ്‌റ്റെനോഗ്രാഫര്‍), വാറണ്ട് ഓഫീസര്‍ (പേഴ്‌സണല്‍ അസിസ്റ്റന്റ്) എന്നീ തസ്തികകളില്‍ 243 ഒഴിവുകളാണ് ഉള്ളത്. ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍/ കോംബാറ്റന്‍ഡ് മിനിസ്റ്റീരിയല്‍), ഹവില്‍ദാര്‍ എന്നീ തസ്തികകളില്‍ 1283 ഒഴിവുമാണുള്ളത്.

ഇതില്‍ പത്ത് ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്മാര്‍ക്ക് വേണ്ടി നീക്കി വെച്ചതാണ്. യോഗ്യരായ വിമുക്ത ഭടന്മാരില്ലെങ്കില്‍ ഈ ഒഴിവുകളിലേക്ക് മറ്റ് വിഭാഗത്തില്‍ നിന്ന് ആളുകളെ പരിഗണിക്കും. ജൂലായ് 7 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ https://rectt.bsf.gov.in എന്നതിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.